ഫോബ്‌സ് സെലിബ്രിറ്റി പട്ടികയില്‍ മോഹന്‍ലാലിന് സ്ഥാനമില്ല

ഫോബ്‌സ് മാഗസിന്‍ പുറത്തിറക്കിയ 2016-ലെ മികച്ച താരങ്ങളുടെ പട്ടികയില്‍ മോഹന്‍ലാല്‍ അടക്കം ഒരു മലയാളി താരങ്ങളും ഇടംപിടിച്ചില്ല. പ്രശസ്തി, പ്രതിഫലം തുടങ്ങി സിനിമ കൊയ്ത കോടികളുടെ കണക്കടക്കം നടത്തിയ വിലയിരുത്തലില്‍ 300 കോടി നേടിയ ലാല്‍ ഉള്‍പ്പെടാതെ പോയത് അമര്‍ഷവും നാണക്കേടുമാണെന്നാണ് വിലയിരുത്തല്‍. പട്ടികയില്‍ പതിവുപോലെ ബോളിവുഡ് താരങ്ങളാണ് മുന്നില്‍.

സല്‍മാന്‍ ഖാനാണ് സെലിബ്രിറ്റികളില്‍ ഒന്നാമന്‍. തമിഴില്‍നിന്നും മുന്‍നിരയില്‍ രജനീകാന്ത് സ്ഥാനമുറപ്പിച്ചു. രജനിയുടെ സ്ഥാനം പട്ടികയില്‍ 30-താണ്. ശ്രുതി ഹാസന്‍ – 46, ധനുഷ് -47, കമല്‍ ഹാസന്‍ 49, സൂര്യ- 51, വിജയ് -61 എന്നിങ്ങനെ പോകുന്നു പട്ടിക.

ഷാരൂഖ് ആണ് രണ്ടാം സ്ഥാനത്ത്. അമീര്‍ഖാന്‍ 14-ാം സ്ഥാനത്തേയ്ക്ക് തള്ളപ്പെട്ടു. വിരാഡ് കോഹ്ലിയാണ് മൂന്നാം സ്ഥാനത്ത്. മൂന്ന് ചിത്രങ്ങളില്‍നിന്നും 300 കോടി വാരിയ അക്ഷയ്കുമാര്‍ മൂന്നാം സ്ഥാനത്തുണ്ട്.

LEAVE A REPLY