നിങൾ ചോക്ലേറ്റ് കഴിക്കാറുണ്ടോ ? ഡാര്‍ക്ക് ചോക്ലേറ്റ് കഴിക്കുന്നത് ആരോഗ്യത്തിന് വളരെയേറെ ഗുണം ചെയ്യുമെന്നു വിദക്തർ പറയുന്നു. കൊക്കോ ചെടിയുടെ കായയില്‍ നിന്നുണ്ടാകുന്ന ഡാര്‍ക്ക് ചോക്ലേറ്റില്‍ ആന്റി ഓക്‌സിഡന്റുകള്‍ ധാരാളമായി അടങ്ങിയിട്ടുണ്ട്. മാനസിക സമ്മര്‍ദം കുറയ്ക്കാനും ഹൃദയാരോഗ്യം സംരക്ഷിക്കാനുമൊക്കെ ചോക്ലേറ്റ് കഴിക്കുന്നത് നല്ലതാണെന്നു വ്യക്തമാക്കുകയാണ് ഹാർവാർഡ് മെഡിക്കൽ സ്കൂളിലെ ഗ്യാസ്ട്രോഎൻട്രോളജിസ്റ്റ് ഡോ. തൃഷ . ഡാര്‍ക്ക് ചോക്ലേറ്റ് ടൈപ്പ് 2 പ്രമേഹം കുറയ്ക്കാൻ സഹായിക്കുമെന്ന് തൃഷ പറയുന്നു. ഒരു ലക്ഷത്തിലധികം പേർ ഭാഗമായ പഠനത്തെ ഉദ്ധരിച്ചുകൊണ്ടാണ് ഡോക്ടർ ഇക്കാര്യം സൂചിപ്പിക്കുന്നത്. കൂടാതെ ഡാർക്ക് ചോക്ലേറ്റിന് രക്തസമ്മർദ്ദം കുറയ്ക്കുന്നത് ഉൾപ്പെടെ നിരവധി ആരോഗ്യ ഗുണങ്ങളുമുണ്ട്, അതിനാൽ, ഡാർക്ക് ചോക്ലേറ്റ് തിരഞ്ഞെടുത്ത് മിതമായ അളവിൽ കഴിക്കുന്നതിൽ തെറ്റില്ല എന്ന് നിർദേശിക്കുകയാണ് ആരോഗ്യവിദക്തർ.




















