ശമ്പളം നൽകുന്നതിൽ കാലതാമസം ഉണ്ടായാൽ വീട്ടുജോലിക്കാർക്ക് അവരുടെ സ്‌പോൺസർഷിപ് മറ്റൊരു തൊഴിൽ ഉടമയിലേക്ക് മാറ്റാം

റിയാദ്: ശമ്പളം നല്‍കുന്നതില്‍ കാലതാമസമോ മറ്റ് ചില കാരണങ്ങളോ ഉണ്ടായാല്‍ നിലവിലെ തൊഴിലുടമയുടെ സമ്മതമില്ലാതെ വീട്ടു ജോലിക്കാര്‍ക്ക് അവരുടെ സ്‌പോണ്‍സര്‍ഷിപ്പ് പുതിയ തൊഴിലുടമയിലേക്ക് കൈമാറാമെന്ന് സൗദി മാനവ വിഭവശേഷി, സാമൂഹിക വികസന മന്ത്രാലയം സ്ഥിരികരിച്ചു. ഗാര്‍ഹിക തൊഴിലാളികളുടെ വിസ മാറ്റുന്നതുമായി ബന്ധപ്പെട്ട പഴയ നിയമത്തില്‍ മന്ത്രാലയം ചില മാറ്റങ്ങള്‍ വരുത്തുകയും, ചില സാഹചര്യങ്ങളില്‍ തൊഴിലാളിയെ മറ്റൊരു തൊഴിലുടമയിലേക്ക് മാറ്റാന്‍ സഹായകമാകുന്ന പുതിയ ഖണ്ഡികകള്‍ കൂട്ടിച്ചേര്‍ക്കുകയും ചെയ്തിട്ടുണ്ട്.

LEAVE A REPLY