കാൻസർ പ്രതിരോധത്തിന് മരുന്നുകൾ

കാൻസർ പ്രതിരോധത്തിന് ചില മരുന്നുകൾ സംരക്ഷണം നൽകുന്നുവെന്ന് പുതിയ പഠനം. ലാൻസെറ്റ് ജേർണലിന്റെ ഇ-ക്ലിനിക്കൽ മെഡിസിനിലാണ് പുതിയ പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്. ഒസെമ്പിക്, റിബെൽസുസ്, വി​ഗോവി, മൗൻജാരോ, സെപ്ബൗണ്ട് തുടങ്ങിയ മരുന്നുകൾക്ക് കാൻസർ പ്രതിരോധത്തിനുള്ള കഴിവുണ്ടെന്നാണ് പഠനത്തിൽ വ്യക്തമാക്കുന്നത്. ഇസ്രായേലിൽ അമിതവണ്ണവും, ടൈപ് 2 ഡയബറ്റിസും അനുഭവിക്കുന്ന 6,300 പേരുടെ ആരോ​ഗ്യവിവരങ്ങൾ ശേഖരിച്ചാണ് പഠനം നടത്തിയത്. ഏകദേശം 7.5 വർഷത്തോളം പഠനത്തിൽ പങ്കാളികളായവരെ നിരീക്ഷിച്ച് വിവരങ്ങൾ ശേഖരിച്ചു. തുടർന്നാണ് ഇത്തരം മരുന്നുകൾ ഉപയോ​ഗിച്ചവരിൽ കാൻസർ സാധ്യതയിൽ നിന്ന് 41 ശതമാനം സംരക്ഷണം ലഭിക്കുന്നുണ്ടെന്ന് കണ്ടെത്തിയത്. അമേരിക്കയിലെ Food and Drug അഡ്മിനിസ്ട്രേഷൻ അംഗീകാരവും ഈ മരുന്നുകൾ നേടിക്കഴിഞ്ഞതായും അവർ അവകാശപ്പെടുന്നു. ശരീരവീക്കം കാൻസർ സാധ്യത കൂട്ടുന്ന ഘടകമാണെന്നും മേൽപ്പറഞ്ഞ മരുന്നുകൾ ശരീരവീക്കം കുറയ്ക്കുകയും, പ്രതിരോധസംവിധാനം മെച്ചപ്പെടുത്തുകയും, ഹോർമോൺ നില സന്തുലിതമാക്കുകയും ചെയ്യുമെന്നും പഠനം പറയുന്നു.