ഉറങ്ങുമ്പോള്‍ ഇടതു വശം ചെരിഞ്ഞു കിടന്നാല്‍ ഗുണങ്ങള്‍ ഏറെയാണ്. നടുവേദന സ്ഥിരമായി അലട്ടുന്നവര്‍ക്ക് ഇടത്തേക്ക് തിരിഞ്ഞുള്ള കിടപ്പ് വേദന കുറയാന്‍ സഹായിക്കുമെന്ന് പഠനങ്ങള്‍ പറയുന്നു. നട്ടെല്ലിലുള്ള അധിക സമ്മര്‍ദ്ദം ഇല്ലാതാക്കി ആശ്വാസം നല്‍കാനും ഈ പൊസിഷന്‍ സഹായിക്കും. രക്തചംക്രമണം നന്നായി നടക്കാന്‍ ഇടതുവശം ചേര്‍ന്നുള്ള കിടപ്പ് സഹായിക്കും. ഹൃദയത്തിന്റെ പ്രഷര്‍ ഇല്ലാതാക്കാനും ഈ രീതി ഉപകരിക്കും. നെഞ്ചെരിച്ചില്‍ മൂലമുള്ള കഷ്ടതകള്‍ ഒഴിവാക്കാനും ഇടതുവശം ചരിഞ്ഞുള്ള ഉറക്കത്തിലൂടെ സാധിക്കും. ആരോഗ്യഗുണങ്ങള്‍ ഇത്ര ഏറെ ഉണ്ടെങ്കിലും എപ്പോഴും ഇടതുവശം ചരിഞ്ഞുള്ള ഉറക്കം അത്ര എളുപ്പമല്ല. ഉറക്കത്തിനിടയില്‍ പൊസിഷന്‍ മാറിപ്പോകുന്ന സാഹചര്യം ഒഴിവാക്കാന്‍ ഇടത് വശത്തേക്ക് തിരിഞ്ഞു കിടന്ന ശേഷം പുറകില്‍ ഒരു തലയണ വെയ്ക്കാവുന്നതാണ്.



















