നിർത്താതെ ഉള്ള അലാറം ആരോഗ്യത്തിന് ഹാനികരം. രാവിലെ എണീക്കാനായി ഒന്നിലധികം അലാറം വെക്കുന്നവരാണ് നമ്മിൽ ഭൂരിഭാഗം പേരും. എന്നാൽ ഇങ്ങനെ അലാറത്തിൻറെ ഒരു നീണ്ട നിര സെറ്റ് ചെയ്യുന്നത് അത്ര നല്ലതാണോ..? അല്ല എന്നാണ് ആരോഗ്യ വിദഗ്ധർ വ്യക്തമാക്കുന്നത്. പല തവണ അലാറം ഓഫ് ചെയ്യാനായി ഉറക്കത്തിൽ നിന്ന് എണീക്കുകയും വീണ്ടും ഉറങ്ങുകയും ചെയ്യുന്നത് ശരിയായ ഉറക്കത്തെ സാരമായി ബാധിക്കുന്നു. പല തരം പ്രശ്നങ്ങൾക്ക് ഇത് കാരണമാകുന്നു. സ്ലീപ് സൈക്കിളിലെ റാപ്പിഡ് ഐ മൂവ്മെന്റിനെ ഇത് അലോസരപ്പെടുത്തുന്നു. കൂടാതെ ഇത് മൂഡ് സിംങ്സ്, മടി, ക്ഷീണം,തളർച്ച എന്നിവയ്ക്ക് കാരണമാകുമെന്നാണ് പഠനങ്ങൾ സൂചിപ്പിക്കുന്നത് . സ്ട്രസ് ഹോർമാണായ കോർട്ടിസോളിൻറെ ലെവൽ ഉയരാനും ഇത് കാരണമാകുന്നു. രാവിലെയുള്ള ആദ്യ അലാറം നിങ്ങളുടെ സ്ലീപ് സൈക്കിളിനെ തടസ്സപ്പെടുത്തും. രാവിലെ നമ്മുടെ തലച്ചോറിന്റെ പ്രവർത്തനങ്ങൾ, ശ്വാസഗതി, രക്തസമ്മർദം എന്നിവ ഉയർന്നുനിൽക്കുന്ന സമയമാണ്. തുടർച്ചയായി ഉറക്കത്തിനിടയിൽ അലാറത്തിൻറെ ശബ്ദം കേൾക്കുന്നത് ശരീരത്തിനെ മോശമായി ബാധിക്കുന്നു എന്നും വിദ്ധക്തർ അഭിപ്രയപെടുന്നുണ്ട്. മതിയായ ഉറക്കം ലഭിക്കാത്ത അവസരങ്ങളിൽ ആവർത്തിച്ചുള്ള അലാറത്തിൻറ ശബ്ദം കേൾക്കുമ്പോൾ ശരീരം ഒരു സ്ട്രെസ്ഫുൾ അവസ്ഥയിലേക്ക് കൊണ്ടെത്തിക്കുന്നു. അത്കൊണ്ട് തന്നെ രാത്രി മതിയായ ഉറക്കം ഉറപ്പ് വരുത്തി ആദ്യ അലാറത്തിൽ തന്നെ എഴുന്നേൽക്കുക എന്നതാണ് ആരോഗ്യത്തിന് ഉത്തമം.



















