നാലു വയസുകാരിയെ പുലി പിടിച്ചു

നാലു വയസുകാരിയെ പുലി പിടിച്ചു, വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന നാലു വയസുകാരിയെ ആണ് പുലി പിടിച്ചത്. ഇന്നലെ വൈകിട്ട് ആറോടെയാണ് വാൽപ്പാറയിൽ ഈ ദാരുണ സംഭവം ഉണ്ടായത്. കുട്ടിക്കായുള്ള തെരച്ചിൽ തുടരുകയാണ്. കുട്ടിയെ കണ്ടെത്തുന്നതിനായി പ്രദേശത്ത് പൊലീസും, ഫയർഫോഴ്സും, വനംവകുപ്പും, നാട്ടുകാരുമടക്കം വ്യാപകമായ തെരച്ചിൽ ആരംഭിച്ചിട്ടുണ്ട്. നിരന്തരമായി പുലിയടക്കമുള്ള വന്യമൃഗങ്ങളുടെ സാന്നിധ്യമുള്ള പ്രദേശമാണ് വാൽപ്പാറ.