നടി നവ്യ നായരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

കോഴിക്കോട്: നടി നവ്യാ നായരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ശാരീരിക ബുദ്ധിമുട്ടുകളെ തുടർന്ന് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലാണ് താരത്തെ പ്രവേശിപ്പിച്ചിരിക്കുന്നത്. നടിയും സുഹൃത്തുമായ നിത്യ ദാസ് നവ്യനായരെ ആശുപത്രിയിലെത്തി സന്ദർശിച്ചു. ഇരുവരുടെയും ആശുപത്രിയിൽ നിന്നുള്ള ചിത്രങ്ങൾ നിത്യ ദാസ് സമൂഹ മാധ്യമങ്ങളിൽ പങ്കുവച്ചിരുന്നു. നവ്യയുടെ ആരോ​ഗ്യനില തൃപ്തികരമെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. താരത്തിന്റെ പുതിയ ചിത്രമായ ജാനകി ജാനേയുടെ പ്രമോഷനുമായി ബന്ധപ്പെട്ട് സുൽത്താൻ ബത്തേരിയിലേക്കുള്ള യാത്രക്കിടെയാണ് നവ്യയ്ക്ക് ശാരീരിക അസ്വസ്ഥത ഉണ്ടായത്. തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. ഭക്ഷ്യവിഷബാധയാണെന്നാണ് സംശയിക്കുന്നത്. ആരോഗ്യ പ്രശ്‌നങ്ങളാൽ സുൽത്താൻ ബത്തേരിയിൽ എത്താൻ സാധിക്കില്ലായെന്നും ആരോഗ്യം വീണ്ടെടുത്താലുടൻ വീണ്ടും പ്രമോഷനുമായി എത്തുമെന്നും പുതിയ തീയതി ഉടനറിയിക്കുമെന്നും നവ്യ സമൂഹ്യ മാധ്യമത്തിലൂടെ അറിയിച്ചു.

LEAVE A REPLY