ഒസിഡി മാനസികാരോഗ്യ പ്രശ്‌നമാണോ?

നിരന്തരമായ അനാവശ്യ ചിന്തകള്‍, ആവര്‍ത്തിച്ചുള്ള പെരുമാറ്റങ്ങള്‍ അല്ലെങ്കില്‍ ചില നിര്‍ബന്ധങ്ങള്‍ എന്നിവയാണ് ഒസിഡിയുടെ പ്രധാന ലക്ഷണങ്ങള്‍. എന്നാല്‍ ഈ നിര്‍ബന്ധങ്ങള്‍ സന്തോഷത്തിനോ ഇഷ്ടത്തിനോ വേണ്ടി ചെയ്യുന്നതല്ല, മറിച്ച് തീവ്രമായ ഉത്കണ്ഠ ലഘൂകരിക്കുന്നതിനാണ് ഇങ്ങനെ ചെയ്യുന്നതെന്നാണ് ആരോഗ്യവിദഗ്തര്‍ പറയുന്നത്. ഒസിഡി, വ്യക്തികളുടെ ദൈനംദിന ജീവിതത്തെ വരെ ബാധിക്കാം. ജനിതകം, തലച്ചോറിന്റെ പ്രവര്‍ത്തനം, ന്യൂറോട്രാന്‍സ്മിറ്ററുകളുടെ അസന്തുലതാവസ്ഥ എന്നീ ഘടകങ്ങള്‍ ഒസിഡിക്ക് കാരണമാകാം. കൂടാതെ കുട്ടിക്കാലത്ത് ഉണ്ടായ ദുരനുഭവങ്ങള്‍, പരിസ്ഥിതി പ്രശ്‌നങ്ങള്‍ എന്നിവയും ഒസിഡിയിലേക്ക് നയിക്കാം. ഒസിഡി നിയന്ത്രിക്കാവുന്ന ഒരു അവസ്ഥയാണ്, പ്രൊഫഷണല്‍ പിന്തുണ തേടുന്നത് രോഗലക്ഷണ നിയന്ത്രണം വളരെയധികം മെച്ചപ്പെടുത്തുകയും വ്യക്തികളെ കൂടുതല്‍ സംതൃപ്തമായ ജീവിതം നയിക്കാന്‍ പ്രാപ്തരാക്കുകയും ചെയ്യും. തെറാപ്പി, മരുന്നുകള്‍, ജീവിതശൈലി ക്രമീകരണങ്ങള്‍ എന്നിവയിലൂടെ ഒസിഡിയെ ഒരു പരിധിവരെ നിയന്ത്രിക്കാനാകുമെന്ന് ആരോഗ്യവിദഗ്തര്‍ പറയുന്നു.