മുണ്ടംവേലി ഫ്‌ലാറ്റ് ക്രമക്കേടില്‍ വിജിലന്‍സ് അന്വേഷണം

മുണ്ടംവേലി ഫ്‌ലാറ്റ് ക്രമക്കേടില്‍ വിജിലന്‍സ് അന്വേഷണം പ്രഖ്യാപിച്ച് സര്‍ക്കാര്‍. മന്ത്രി കെ എം ഷാജി നല്‍കിയ ശിപാര്‍ശയിലാണ് നടപടി. മുണ്ടംവേലി ഫ്‌ലാറ്റ് പൊളിച്ചു കളയണമെന്നായിരുന്നു മുഖ്യമന്ത്രി വിഡി സതീശന്‍ ആരോപണങ്ങളില്‍ പ്രതികരിച്ചത്.

ലൈഫ് മിഷന്‍ വീടുകളുടെ എണ്ണം കൂട്ടാനുള്ള അനാവശ്യവും അവ്യക്തവുമായ നീക്കങ്ങളാണ് കൊച്ചി മുണ്ടംവേലി പി & ടി ഫ്‌ലാറ്റ് സമുച്ചയത്തിന്റെ നിര്‍മാണ അപാകതകള്‍ക്ക് പിന്നില്‍. പ്രീ എഞ്ചിനീയേഡ് ബില്‍ഡില്‍ രീതിയില്‍ മുന്‍പരിചയവുമില്ലാത്ത ടിഡിഎല്‍സിക്ക് ഒരു പരിശോധനയുമില്ലാതെയാണ് ജിസിഡിഎ കരാര്‍ നല്‍കിയത്. ആധുനിക രീതിയില്‍ ചെലവ് ചുരുക്കി വേഗത്തില്‍ പദ്ധതി പൂര്‍ത്തിയാക്കാന്‍ ലൈഫ് മിഷനും സമ്മര്‍ദ്ദം ചെലുത്തി. കരാര്‍ കമ്പനിയുണ്ടാക്കിയ മാതൃക പണിയാന്‍ കമ്പനിക്ക് ശേഷിയുണ്ടോ എന്ന് തദ്ദേശവകുപ്പിന്റെ ടെക്‌നിക്കല്‍ കമ്മിറ്റിയും പരിശോധിച്ചിരുന്നില്ല തുടങ്ങിയ ആരോപണങ്ങളാണ് ഉയര്‍ന്നിരിക്കുന്നത്.