കുട്ടികൾ സ്വയം ഉപദ്രവിക്കാറുണ്ടോ? രക്ഷിതാക്കൾ സൂക്ഷിക്കുക

കുട്ടികൾ സ്വയം ഉപദ്രവിക്കാറുണ്ടോ എങ്കിൽ മാതാപിതാക്കൾ ഒന്ന് കരുതി ഇരിക്കുന്നത് നല്ലതായിരിക്കും ആത്മഹത്യ ചെയ്യണമെന്ന ഉദ്ദേശ്യമില്ലാതെ സ്വന്തം ശരീരത്തെ പരുക്കേൽപ്പിക്കുന്ന പ്രവണതയെ ആണ് നോൺ സൂയിസൈഡൽ സെൽഫ് ഇഞ്ച്വറി. മാനസികവും വൈകാരികവുമായ പ്രശ്‌നങ്ങളിൽ നിന്നും സമ്മർദ്ദങ്ങളിൽ നിന്നും രക്ഷ നേടാൻ ചിലർ സ്വയം പീഢ നടത്താറുണ്ടെന്ന് സൗരാഷ്ട്ര സർവകലാശാലയിലെ മനശാസ്ത്ര വിഭാഗം അധ്യക്ഷൻ ഡോ. യോഗേഷ് എ. ജോഗ്‌സൺ നടത്തിയ പഠനം ചൂണ്ടിക്കാണിക്കുന്നു. വൈകാരികമായ വേദന, സമ്മർദ്ദം, വികാരങ്ങളെ നിയന്ത്രിക്കാനുള്ള ബുദ്ധിമുട്ട്, കുറഞ്ഞ ആത്മാഭിമാനം, മാനസികാരോഗ്യ പ്രശ്‌നങ്ങൾ, ശ്രദ്ധ ആകർഷിക്കാനുള്ള ശ്രമങ്ങൾ, മനസ്സിനേറ്റ ആഘാതങ്ങൾ എന്നിവയെല്ലാം ഇതിന്റെ കാരണങ്ങൾ ആണ്. കുട്ടികളിൽ അമിതമായ മൊബൈൽ ഗെയിമിങ് ശാരീരികവും മാനസികവും സാമൂഹികവുമായ പ്രശ്‌നങ്ങൾ ഉണ്ടാക്കാമെന്നും പഠനം അഭിപ്രായപ്പെടുന്നു. ഫാന്റസിയെ യാഥാർത്ഥ്യത്തിൽ നിന്ന്‌ തിരിച്ചറിയാൻ കഴിയാതെ വരുന്ന പ്രശ്‌നങ്ങളും ചില കുട്ടികളിൽ ഇത്‌ മൂലം ഉണ്ടാകാം. പബ്‌ജി, മൈൻക്രാഫ്‌റ്റ്‌, റോബ്ലോക്‌സ്‌, ഫ്രീ ഫയർ, കോൾ ഓഫ്‌ ഡ്യൂട്ടി, ബാറ്റിൽ ഗ്രൗണ്ട്‌ മൊബൈൽ എന്നിങ്ങനെ അക്രമത്തെയും യുദ്ധോത്സുകതയെയും കാട്ടുന്ന ഗെയിമുകളിൽ നിന്ന്‌ കുട്ടികളെ അകറ്റി നിർത്തണമെന്നും മനശാസ്‌ത്രജ്ഞർ നിർദ്ദേശിക്കുന്നു.