ലക്ഷദ്വീപിനോടു ചേർന്നു കിടക്കുന്ന കടലിലും, അവിടത്തെ പ്രധാന മത്സ്യമായ ചൂരയിലും മൈക്രോ പ്ലാസ്റ്റിക് സാന്നിധ്യമുള്ളതായി പഠന റിപ്പോർട്ട്

ലക്ഷദ്വീപിനോടു ചേർന്നു കിടക്കുന്ന കടലിലും, അവിടത്തെ പ്രധാന മത്സ്യമായ ചൂരയിലും മൈക്രോ പ്ലാസ്റ്റിക് സാന്നിധ്യമുള്ളതായി പഠന റിപ്പോർട്ട്. കൊച്ചിയിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഓഷനോഗ്രഫിയിലെ ഗവേഷണ സംഘമാണ് പഠനത്തിന് പിന്നിൽ. കവരത്തി ദ്വീപിനു ചുറ്റുമുള്ള കടൽത്തീരങ്ങളിൽ നിന്നു ശേഖരിച്ച ഉപരിതല സമുദ്രജല സാംപിളും ചൂര വിഭാഗത്തിൽപ്പെട്ട 30 ‘സ്കിപ്ജാക്ക് ട്യൂണ’ മത്സ്യങ്ങളുമാണു പഠനത്തിന് വിധേയമായത്. സമുദ്ര ജലത്തിന്റെ 80 ലീറ്റർ സാംപിളിൽ നിന്ന് 424 മൈക്രോ പ്ലാസ്റ്റിക് കണികകൾ വേർതിരിച്ചെടുത്തു. മത്സ്യത്തിന്റെ എല്ലാ സാംപിളിലും മൈക്രോ പ്ലാസ്റ്റിക് സാന്നിധ്യം ഗവേഷകർ കണ്ടെത്തി. 30 സാംപിൾ പരിശോധിച്ചതിൽ 117 മൈക്രോ പ്ലാസ്റ്റിക് കണികകൾ കണ്ടെത്തി. മറ്റു മേഖലകളെ അപേക്ഷിച്ച് മൈക്രോ പ്ലാസ്റ്റിക് സാന്നിധ്യം ഇവിടെ കുറവാണെന്ന് ആശ്വസിക്കാമെങ്കിലും പോളിമറുകളുടെ സാന്നിധ്യം കണ്ടെത്തിയത് ഒട്ടും ആശ്വാസകരമല്ലന്ന് ഗവേഷർ വ്യക്തമാക്കി. രാജ്യാന്തര ശാസ്ത്ര ജേണലായ ‘എൻവയൺമെന്റൽ സയൻസ് ആൻഡ് പൊല്യൂഷൻ റിസർച്’ എന്ന ജേർണലിൽ ആണ് പഠനം പ്രസിദ്ധികരിച്ചിരിക്കുന്നത്.

LEAVE A REPLY