തിരുവനന്തപുരത്ത് കോളറ ബാധിച്ച് ഒരു മരണം

തിരുവനന്തപുരത്ത് കോളറ ബാധിച്ച് ഒരു മരണം റിപ്പോർട്ട് ചെയ്തു. കവടിയാര്‍ സ്വദേശിയായ 63-കാരനാണ് രോഗം ബാധിച്ച് മരണപ്പെട്ടത്. സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ 7 ദിവസം മുമ്പായിരുന്നു മരണം സംഭവിച്ചത്. രക്തപരിശോധനയിലാണ് കോളറ സ്ഥിരീകരിച്ചത്. പനി, ഛർദി എന്നീ പ്രയാസങ്ങളോടെയായിരുന്നു ഇദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. മരണകാരണം കോളറയാണെന്ന ആശുപത്രി അധികൃതര്‍ നല്‍കിയ വിവരത്തിനു പിന്നാലെ പ്രദേശത്തെ സാമ്പിളുകള്‍ പരിശോധിക്കുന്നതിനുള്ള തീരുമാനം ആരോഗ്യ വകുപ്പ് കൈക്കൊണ്ടു. നിലവില്‍ മറ്റാര്‍ക്കും രോഗം റിപ്പോര്‍ട്ട് ചെയ്തിട്ടില്ലയെന്ന് ആരോഗ്യവകുപ്പ് വ്യക്തമാക്കി. ഒരു ഇടവേളയ്ക്കു ശേഷമാണ് സംസ്ഥാനത്ത് കോളറ മരണം റിപ്പോര്‍ട്ട് ചെയ്യുന്നത്.