കേരളത്തിനുവേണ്ടി ഹെലികോപ്റ്ററും വിമാനവും വിട്ടുനല്‍കാന്‍ തയ്യാറെന്ന് എംഎ യൂസഫലി

സംസ്ഥാനത്തിന്റെ ആവശ്യങ്ങള്‍ക്കായി ഭരണാധികാരികള്‍ക്ക് ഹെലികോപ്റ്ററും വിമാനവും വിട്ടുനല്‍കാന്‍ തയ്യാറാണെന്ന് വ്യക്തമാക്കി ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എംഎ യൂസഫലി. ഇതിന്റെ പേരില്‍ ഒരു ആനുകൂല്യവും ചോദിക്കില്ല. കേരളത്തിന് ആവശ്യംവരുമ്പോള്‍ സഹായിക്കേണ്ടത് തന്റെ ഉത്തരവാദിത്തമാണെന്നും അദ്ദേഹം പറഞ്ഞു.

പ്രകൃതി ദുരന്തങ്ങള്‍ പോലുള്ള അടിയന്തര സാഹചര്യങ്ങളില്‍ വിമാനവും ഹെലികോപ്റ്ററും നല്‍കും. എനിക്ക് ആവശ്യമുള്ളതൊക്കെ ഗള്‍ഫിലെ ഭരണാധികാരികള്‍ നല്‍കും. മുഖ്യമന്ത്രി വി.ഡി.സതീശന്‍ സ്വകാര്യ വിമാനത്തില്‍ യാത്ര ചെയ്തതു വിവാദമാക്കിയവര്‍ തന്നെ പ്രശ്‌നം പരിഹരിക്കണമെന്നും അദ്ദേഹം പറഞ്ഞു.