വര്‍ക്ക്ഔട്ടിന് മുന്‍പ് എന്ത് ഭക്ഷണം കഴിക്കണം

വര്‍ക്ക്ഔട്ടിന് മുന്‍പ് എന്ത് ഭക്ഷണം കഴിക്കണം. വര്‍ക്ക്ഔട്ട് ചെയ്തു ശരീരം നന്നാക്കാന്‍ ശ്രമിക്കുന്ന എല്ലാവരിലും ഉണ്ടാകുന്ന സംശയമാണ് ഇത്. ഊര്‍ജ്ജം നല്‍കുന്ന പഴങ്ങളോ ഭക്ഷണങ്ങളോ ആണ് ഈ സമയം കഴിക്കേണ്ടത് എന്നാണ് ആരോഗ്യവിദഗ്തര്‍ പറയുന്നത്. പൊതുവെ എല്ലാവരും നേന്ത്രപ്പഴമാണ് തിരഞ്ഞെടുക്കാറ്. എന്നാല്‍ ചിലര്‍ റോബസ്റ്റ പഴവും കഴിക്കാറുണ്ട്. രണ്ടിനും വ്യത്യസ്ത ആരോഗ്യഗുണങ്ങളാണ് ഉള്ളത്. എന്നാല്‍ തടികുറയ്ക്കുകയാണ് ലക്ഷ്യമെങ്കില്‍ ഇവ കഴിക്കുന്നതില്‍ അല്‍പം ശ്രദ്ധവേണമെന്നാണ് ആരോഗ്യവിദഗ്തര്‍ പറയുന്നത്. റോബസ്റ്റ പഴത്തില്‍ താരതമ്യേന കാലറിയും കാര്‍ബോഹൈഡ്രേറ്റും കുറവായതിനാല്‍, ഇത് പെട്ടെന്ന് ദഹിക്കുകയും പെട്ടെന്ന് തന്നെ ഊര്‍ജ്ജം നല്‍കുകയും ചെയ്യുന്നു. റോബസ്റ്റയിലെ കാര്‍ബ് എന്നത്, കൂടുതലും ലളിതമായ പഞ്ചസാര ആയതുകൊണ്ട്, വര്‍ക്ക്ഔട്ട് ചെയ്യുന്നതിന് 15 മുതല്‍ 30 മിനിറ്റ് മുന്‍പ് കഴിക്കുന്നത് നല്ലതാണെന്നാണ് ആരോഗ്യവിദഗ്തര്‍ പറയുന്നത്. എന്നാല്‍, നേന്ത്രപ്പഴത്തില്‍ കാലറി കൂടുതലാണ്. അതേസമയം, ഇതില്‍ സങ്കീര്‍ണ്ണമായ കാര്‍ബോഹൈഡ്രേറ്റ്‌സ് ആണ് കൂടുതലായി അടങ്ങിയിരിക്കുന്നത്. തടി കുറയ്ക്കാനാണ് ആഗ്രഹമെങ്കില്‍ , കലോറി കുറഞ്ഞ റോബസ്റ്റ പഴമാണ് നല്ലത് എന്നാണ് ആരോഗ്യവിദഗ്ദ്ധരുടെ നിര്‍ദ്ദേശം. റോബസ്റ്റയിലെ ഊര്‍ജ്ജം വേഗത്തില്‍ ഉപയോഗിക്കപ്പെടുന്നതിനാല്‍, അത് കൊഴുപ്പായി സംഭരിക്കപ്പെടാനുള്ള സാധ്യത കുറവാണ്. എന്നാല്‍, ഒരുപാട് പഴുത്ത റോബസ്റ്റയില്‍ പഞ്ചസാരയുടെ അളവ് വളരെ കൂടുതലായിരിക്കും. അതിനാല്‍ അമിതമായി പഴുക്കാത്ത പഴങ്ങള്‍ തിരഞ്ഞെടുക്കാന്‍ ശ്രമിക്കുക. മാത്രമല്ല, പഴത്തിനൊപ്പം ഒരു പിടി നട്‌സ് കഴിക്കുന്നത് പ്രോട്ടീനും കൂടുതല്‍ ഊര്‍ജ്ജവും നല്‍കുന്നു. മാത്രമല്ല, വിശപ്പ് കുറയ്ക്കാനും പേശീവളര്‍ച്ചയ്ക്കും ഇത് സഹായിക്കും. ഒന്നിലധികം പഴം കഴിക്കാതിരിക്കാനും പ്രത്യേകം ശ്രദ്ധികാണാമെന്നും ആരോഗ്യവിദഗ്തര്‍ ഓര്‍മ്മിപ്പിക്കുന്നു.