യുഎഇയിൽ 1500 ദിർഹത്തിൽ താഴെ ശമ്പളമുള്ള തൊഴിലാളികൾക്ക് കമ്പനി താമസം ഒരുക്കണം

അബുദാബി: യുഎഇയിൽ 1500 ദിർഹത്തിൽ താഴെ ശമ്പളമുള്ള തൊഴിലാളികൾക്ക് കമ്പനി സുരക്ഷിത താമസ സ്ഥലം ഒരുക്കണമെന്ന് മാനവശേഷി സ്വദേശിവൽക്കരണ മന്ത്രാലയം. അമ്പതോ അതിൽ കൂടുതലോ തൊഴിലാളികളുള്ള കമ്പനികളും നിർബന്ധമായും ജീവനക്കാർക്ക് താമസ സൗകര്യം നൽകണമെന്നും മന്ത്രാലയം വ്യക്തമാക്കി. യുഎഇ തൊഴിൽ നിയമം അനുസരിച്ച് എല്ലാ സൗകര്യങ്ങളോട് കൂടിയതും നിലവാരമുള്ളതും ആയിരിക്കണം താമസ കേന്ദ്രം. തൊഴിലാളി താമസ കേന്ദ്രങ്ങൾ മന്ത്രാലയത്തിന്റെ വെബ്സൈറ്റിൽ റജിസ്റ്റർ ചെയ്യാനും നിർദേശമുണ്ട്. ഉദ്യോഗസ്ഥർ മിന്നൽ പരിശോധന നടത്തി സൗകര്യങ്ങൾ വിലയിരുത്തും. നിയമലംഘകർക്കെതിരെ കർശന നടപടിയുണ്ടാകുമെന്നും മന്ത്രാലയം അറിയിച്ചു.

LEAVE A REPLY