2 മുതൽ 18 വയസ് വരെയുള്ളവർക്ക് കോവിഡ് വാക്‌സിൻ അടുത്ത മാസം മുതൽ

18 വയസിൽ താഴെയുള്ള കുട്ടികൾക്കുള്ള കോവിഡ് വാക്‌സിൻ അടുത്ത മാസം മുതൽ നൽകുമെന്ന് ഐ.സി.എം.ആർ. കോവിഷീൽഡിന്റെയും സൈക്കോവ് ഡിയുടെയും മൂന്ന് ഘട്ടങ്ങളുടെയും ട്രയൽ അംഗീകരിച്ചാലുടൻ കുട്ടികൾക്ക് വാക്‌സിൻ നൽകാനുള്ള നടപടികൾ ആരംഭിക്കുമെന്നും ഐ.സി.എം.ആർ വ്യക്തമാക്കി.

കോവിഷീൽഡിന്റെയും സൈക്കോവ് ഡിയുടെയും ഒന്നാം ഘട്ട ട്രയൽ നേരത്തെ കുട്ടികളിൽ പൂർത്തിയായിരുന്നു. രണ്ടും മൂന്നും ട്രയൽ ആണ് ഇനി പൂർത്തിയാകാനുള്ളത്. കുട്ടികൾക്കും കോവിഡ് വാക്‌സിൻ നല്കാൻ കഴിഞ്ഞാൽ രാജ്യത്തെ എല്ലാ സംസ്ഥാനങ്ങളിലും പൂർണ്ണമായും സ്കൂളുകൾ തുറക്കാൻ സാധിക്കുമെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്.

LEAVE A REPLY