പനി ഉള്ളപ്പോൾ പഴം കഴിക്കുന്നത് നല്ലതാണോ.
ഏത് സീസണിലും സുലഭമായി കിട്ടുന്ന ഒന്നാണ് വാഴപ്പഴം. പൊട്ടാസ്യം, മഗ്നീഷ്യം, നാരുകൾ തുടങ്ങിയ അവശ്യ പോഷകങ്ങൾ അടങ്ങിയ വാഴപ്പഴം ഒരു ഇൻസ്റ്റന്റ് എനർജി ബൂസ്റ്റർ കൂടിയാണ്. ദഹനം മെച്ചപ്പെടുത്താനും രോഗപ്രതിരോധ ശേഷി വർധിപ്പിക്കാനുമൊക്കെ വാഴപ്പഴം മികച്ചതാണ്. എന്നാൽ ജലദോഷം, പനി എന്നിവയുള്ളപ്പോൾ പഴം കഴിക്കരുതെന്ന് ചിലർ പറയാറുണ്ട്. വാഴപ്പഴം രോഗകാരണമാക്കുന്നതിനാൽ അല്ല, മറിച് ചിലരിൽ ഈ സമയത് പഴം കഴിക്കുമ്പോൾ കഫം കൂടാൻ കാരണമാകുന്നു, അതിനാലാണ് പനിയുളളപ്പോൾ പഴം കഴിക്കരുതെന്ന് ചിലർ സൂചിപ്പിക്കുന്നത്. എന്നാൽ ഇത് സംബന്ധിച്ച വിശദ പഠനങ്ങൾ ഒന്നും ലഭ്യമല്ല.






















