സ്വര്‍ണ വില 17 ദിവസം കൊണ്ട് കുറഞ്ഞത് 11,240 രൂപ

സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ വീണ്ടും ഇടിവ്. പവന് 240 രൂപ കുറഞ്ഞ്. ഇതോടെ പവന് 1,15,680 രൂപയായി. ഒരു ഗ്രാം സ്വര്‍ണത്തിന് നിലവില്‍ 14, 460 രൂപയാണ് വില വരുന്നത്. ഇന്നലെ വൈകീട്ടോടെ ഒരു പവന്‍ സ്വര്‍ണത്തിന് 1,15,920 രൂപയായിരുന്നു വില.

കഴിഞ്ഞ ജനുവരി 29-ന് ഗ്രാമിന് 16,395 രൂപയായി ഉയര്‍ന്നിരുന്നു. പവന് 1,31,160 രൂപയെന്ന എക്കാലത്തെയും ഉയര്‍ന്ന റെക്കോര്‍ഡ് നിരക്കില്‍ നിന്നും സ്വര്‍ണവില ഇപ്പോള്‍ താഴേക്ക് വന്നുകൊണ്ടിരിക്കുകയാണ്. ആഗോള വിപണിയിലെ മാറ്റങ്ങളും രൂപയുടെ മൂല്യത്തിലുണ്ടാകുന്ന വ്യതിയാനങ്ങളുമാണ് ആഭ്യന്തര വിപണിയിലും പ്രതിഫലിക്കുന്നത്.