അറിയാം വാഴ പഴത്തിന്റെ ആരോഗ്യ ഗുണങ്ങൾ

നമ്മുടെയെല്ലാം ഡയറ്റിൽ ഉൾപ്പെട്ടിട്ടുള്ള പ്രധാന ഭക്ഷണങ്ങളിൽ ഒന്നാണ് വാഴപ്പഴം. പോഷകങ്ങളുടെ കലവറയാണ് ഇവ. പൊട്ടാസ്യം, നാരുകൾ, ആന്റിഓക്‌സിഡന്റുകൾ എന്നിവയാൽ സമ്പുഷ്ടമായ പഴങ്ങൾ പല രീതിയിൽ നാം കഴിക്കാറുമുണ്ട്. ഒരു നേന്ത്രപ്പഴത്തിൽ നിന്ന് ഏകദേശം 100 കലോറി ഊർജ്ജം ലഭിക്കുമെന്നാണ് ആരോഗ്യവിദദ്ധർ പറയുന്നത്. ഇതിലടങ്ങിയിരിക്കുന്ന പ്രകൃതിദത്തമായ പഞ്ചസാരയും നാരുകളും ചേരുന്നതോടെ വ്യായാമത്തിന് മുമ്പും രാവിലെയുണ്ടാകുന്ന വിശപ്പും അകറ്റാൻ മികച്ചതാണ് വാഴപ്പഴം. ദിവസവും വാഴപ്പഴം കഴിക്കുന്നത് വഴി കൂടുതൽ ഡയറ്ററി ഫൈബറും പ്രീബയോട്ടിക് സ്റ്റാർച്ചുകളും ശരീരത്തിലെത്തുന്നു. ഇത് കുടലിൻ്റെ ആരോഗ്യത്തിനും, മലബന്ധം ഒഴിവാക്കുന്നതിനും സഹായിക്കുമെന്നും ആരോഗ്യവിദദ്ധർ ഓർമ്മിപ്പിക്കുന്നു. ഒരു വാഴപ്പഴത്തിൽ ഏകദേശം 400-450 മില്ലിഗ്രാം പൊട്ടാസ്യം അടങ്ങിയിട്ടുണ്ട്. ഇത് ശരീരത്തിലെ സോഡിയം സന്തുലിതമാക്കാൻ സഹായിക്കുന്നു. കുറഞ്ഞ സോഡിയം, ഉയർന്ന പൊട്ടാസ്യം, നാരുകൾ എന്നിവ ഹൃദയാരോഗ്യത്തെ സംരക്ഷിക്കാൻ സഹായിക്കുമെന്ന് ആരോഗ്യവിദദ്ധർ ഓർമ്മിപ്പിക്കുന്നു. ആരോഗ്യമുള്ള വ്യക്തികൾക്ക് ദിവസവും ഒരു വാഴപ്പഴം കഴിക്കുന്നത് സാധാരണയായി സുരക്ഷിതമാണ്. എങ്കിലും, മിതത്വം പാലിക്കണമെന്നും ആരോഗ്യവിദദ്ധർ ഓർമ്മിപ്പിക്കുന്നു.