ചോറ് കഴിച്ചാൽ തടി കൂടുമോ?

ചോറ് കഴിച്ചാൽ തടി കൂടുമോ? അമിതഭാരത്തെക്കുറിച്ചുള്ള ആശങ്ക ഉയർന്നാൽ നമ്മൾ ആദ്യം ചെയ്യുന്നത് ചോറ് ഉൾപ്പെടെ അരിഭക്ഷണത്തെ നിയന്ത്രിക്കുകയാവും. നമ്മൾ എത്രമാത്രം കഴിക്കുന്നു, എങ്ങനെ തയാറാക്കുന്നു, എന്നതാണ് യഥാർഥ പ്രശ്നം. ദഹിക്കാൻ എളുപ്പമുള്ളതും വേഗത്തിൽ ഊർജ്ജം നൽകുന്നതുമായ ലളിതമായ കാർബോഹൈഡ്രേറ്റാണ് അരി. ഫൈബർ, മഗ്നീഷ്യം, ഫോസ്ഫറസ്, മാംഗനീസ്, സെലീനിയം, അയൺ, ബി വിറ്റാമിനുകൾ ഇവയെല്ലാം ചോറിൽ നിന്ന് ലഭ്യമാകുമെന്നാണ് വിദക്തർ പറയുന്നത്. ഫാറ്റ് കുറക്കാനും ഹോർമോൺ ബാലൻസ് ചെയ്യാനും ചോറ് കഴിക്കുന്നത് നല്ലതാണ്. ചോറ് ശരീരഭാരത്തിന് കാരണമല്ല എന്നാൽ. ചോറ് കഴിക്കുന്നതിന്റെ അളവിനെ ക്രമീകരിച്ചിരിക്കും തടിയിൽ ഉണ്ടാകുന്ന വെത്യാസം എന്ന് വിദക്തർ പറയുന്നു. പോഷകാഹാര വിദഗ്ദ്ധയായ ഡോ. മഞ്ജരി ചന്ദ്രയുടെ അഭിപ്രായത്തിൽ, ഇന്ത്യക്കാർ മിക്കപ്പോഴും ഗോതമ്പ്, അരി, മൈദ, പഞ്ചസാര തുടങ്ങിയ കാർബോ ഹൈഡ്രേറ്റ് അടങ്ങിയ ഭക്ഷണമാണ് ഏറെ കഴിക്കുന്നത്. കാർബോ ഹൈഡ്രേറ്റുകൾ അമിതമായി കഴിച്ചാൽ ശരീരത്തിനു നല്ലതല്ല. അവ ധാരാളം ഇൻസുലിൻ ഉൽപാദിപ്പിക്കും. ഇൻസുലിൻ കൊഴുപ്പ് സംഭരിക്കുന്ന ഒരു ഹോർമോണാണ്. ഇത് ശരീരഭാരം വർധിപ്പിക്കുന്നതിന് മാത്രമല്ല, അവയവങ്ങൾക്ക് ചുറ്റുമുള്ള കൊഴുപ്പ് അടിഞ്ഞുകൂടുന്നതിനും കാരണമാകുന്നു. അരി ഭക്ഷണം മിതമായ അളവിൽ കഴിക്കുകയും പച്ചക്കറികൾ, പ്രോട്ടീൻ എന്നിവ അടങ്ങിയ ഭക്ഷണങ്ങൾ കൂടുതലായും ഉൾപ്പെടുത്തുകയും വേണംമെന്നു നിർദേശിക്കുകയാണ്‌ ഡോ. മഞ്ജരി ചന്ദ്ര.