ബ്രെഡ് വാങ്ങുമ്പോൾ ഇക്കാര്യങ്ങൾ ശ്രദ്ധിക്കാം

ബ്രെഡ് നിർമിക്കുന്നതിന് യീസ്റ്റ് ആക്ടീവ് ആകാൻ പഞ്ചസാര ഉപയോ​ഗിക്കാറുണ്ട്. അതിനാൽ ബ്രെഡ് വാങ്ങുമ്പോൾ ലേബൽ പ്രത്യേകം ശ്രദ്ധിക്കണമെന്നും ബ്രെഡിൽ പഞ്ചസാര എത്രത്തോളം അടങ്ങിയിട്ടുണ്ടെന്ന് പരിശോധിക്കണമെന്നും ഓർമ്മിപ്പിക്കുകയാണ് ആരോഗ്യവിദഗ്തർ. പഞ്ചസാര പോലെ തന്നെ ബ്രെഡിൽ അളവിൽ കൂടുതൽ ഉപ്പ് ഉപയോ​ഗിക്കാനും സാധ്യതയുണ്ട്. ഒരു കഷ്ണം ബ്രെഡിൽ 100 മുതൽ 200 മില്ലിഗ്രാമിൽ കൂടുതൽ സോഡിയം അടങ്ങിയിട്ടുണ്ട്. അതുകൊണ്ട് ബ്രെഡ് വാങ്ങുന്നതിന് മുൻപ് ലേബൽ പരിശോധിച്ച് ഉപ്പിന്റെ അളവു ഉറപ്പാക്കിയ ശേഷം വാങ്ങുക. ബ്രൗൺ ബ്രെഡ്, ​ഗോതമ്പ് ബ്രെഡ്, മൾട്ടി-​ഗ്രെയിൻ ബ്രെഡ് എന്നിങ്ങനെ പല വെറൈറ്റി ബ്രെഡുകളുണ്ട്. ലേബൽ നോക്കി ചേരുവകൾ കൃത്യമായി പരിശോധിച്ച ശേഷം മാത്രം ബ്രെഡ് തെരഞ്ഞെടുക്കുക. എല്ലാ ഭക്ഷണങ്ങൾക്കും ഉപയോഗിക്കാനുള്ള കാലാവധിയുണ്ട്. കാലാവധി കഴിഞ്ഞ ബ്രെഡ് ഉപയോ​ഗിക്കുന്നത് ആരോ​ഗ്യത്തിന് ദോഷമാണ്. അതുകൊണ്ട് പാക്കിന് പിന്നിലെ കാലാവധി തീയതി കൃത്യമായി പരിശോധിക്കണം. ബ്രെഡ് നിർമാണത്തിൽ പ്രോസസിങ് സമയത്ത് നാരുകൾ വലിയ തോതിൽ നഷ്ടമാകാൻ സാധ്യതയുണ്ട്. എന്നാൽ നാരുകൾ നിലനിർത്തിയും ബ്രെഡ് നിർമിക്കാം. അത്തരം ബ്രെഡുകൾ ലേബൽ നോക്കി പരിശോധിച്ച ശേഷം വാങ്ങുന്നതാണ് ആരോഗ്യത്തിന് ഉചിതമെന്നും ആരോഗ്യവിദഗ്തർ നിർദ്ദേശിക്കുന്നു.