പ്രഥമദൃഷ്ട്യാ കുറ്റക്കാര്‍ ഇന്ന് മുതല്‍ നെറ്റ്ഫ്‌ളിക്‌സില്‍

തിയേറ്ററുകളില്‍ മികച്ച പ്രതികരണം നേടിയാണ് പ്രഥമദൃഷ്ട്യാ കുറ്റക്കാര്‍ ഒ.ടി.ടിയില്‍ എത്തുന്നത്. ഇതിനകം 50 കോടി ക്ലബ്ബില്‍ ഇടംപിടിച്ച ചിത്രം സംവിധാനം ചെയ്തത് ഷഹദ് ആണ്. പാര്‍വതി തിരുവോത്ത് ആദ്യമായി പൊലീസ് വേഷത്തില്‍ എത്തുന്നു എന്നതും ചിത്രത്തിന്റെ പ്രത്യേകതയാണ്.

നെറ്റ്ഫ്‌ളിക്‌സ് ആണ് ചിത്രത്തിന്റെ സ്ട്രീമിംഗ് അവകാശം സ്വന്തമാക്കിയിരിക്കുന്നത്. ഇന്ന് മുതലാണ് സ്ട്രീമിംഗ് ആരംഭിച്ചിരിക്കുന്നത്. 11 ഐക്കണ്‍സിന്റെ ബാനറില്‍ അര്‍ജുന്‍ സെല്‍വയാണ് ചിത്രം നിര്‍മ്മിച്ചത്. സംവിധാനവും തിരക്കഥയും സംഗീതവും എഡിറ്റിംഗും അഭിനേതാക്കളുടെ പ്രകടനവും എല്ലാം ഒത്തുചേര്‍ന്ന ഇന്‍വെസ്റ്റിഗേറ്റീവ് ത്രില്ലര്‍ ചിത്രം അതായിരുന്നു പ്രഥമദൃഷ്ട്യാ കുറ്റക്കാര്‍. ചിത്രത്തിനു വേണ്ടി വേടന്‍ പാടിയ തീം സോങ് പ്രേക്ഷകര്‍ക്കിടയില്‍ തരംഗമായിരുന്നു.