തിരുവനന്തപുരം: സംസ്ഥാനത്ത് പനി ബാധിതരുടെ എണ്ണത്തില്‍ വര്‍ധനവുണ്ടാകാന്‍ സാധ്യതയുള്ളതായും, അതീവ ജാഗ്രത തുടരണമെന്നും ആരോഗ്യമന്ത്രി വീണാ ജോര്‍ജ്ജ്. വെള്ളക്കെട്ടുകള്‍ രൂപപ്പെടുന്നതിനാല്‍ എലിപ്പനി പ്രതിരോധ ഗുളികകളുടെ കാര്യത്തില്‍ വീഴ്ച പാടില്ലെന്നും ഡെങ്കിപ്പനി കൂടുതല്‍ വ്യാപിച്ച പ്രദേശങ്ങളില്‍ പ്രത്യേക പരിശോധന നടത്തുമെന്നും മന്ത്രി പറഞ്ഞു. കൊതുകുകള്‍ പെരുകുന്ന സാഹചര്യം ഉണ്ടാകരുത്. കോവിഡ് കേസുകളില്‍ വര്‍ധനവുണ്ടായിട്ടില്ലെന്നും വീണാ ജോര്‍ജ്ജ് പറഞ്ഞു.














