ഏറ്റവും കൂടുതല്‍ എച്ച്ഐവി ബാധിതർ എറണാകുളത്ത്

മറുനാട്ടുകാര്‍ കേരളത്തിലേക്ക് കുടിയേറുന്നതും കേരളത്തിനു പുറത്തേക്കുള്ള മലയാളിയുടെ കുടിയേറ്റവും എച്ച്ഐവി വ്യാപന സാധ്യത വര്‍ധിപ്പിക്കുന്നതായി സംസ്ഥാന എയ്ഡ്‌സ് കണ്‍ട്രോള്‍ സൊസൈറ്റിയുടെ റിപ്പോര്‍ട്ട്. അണുബാധാസാന്ദ്രത രാജ്യത്ത് 0.20 ശതമാനവും കേരളത്തില്‍ 0.07 ശതമാനവുമാണ്. സംസ്ഥാനത്ത് മൂന്നു വര്‍ഷമായി ഏറ്റവും കൂടുതല്‍ ആളുകള്‍ പുതുതായി അണുബാധിതരാവുന്നത് എറണാകുളം ജില്ലയിലാണ്. 850 പേര്‍. തിരുവനന്തപുരത്ത് 555 പേരും തൃശ്ശൂരില്‍ 518 പേരും അണുബാധിതരായിട്ടുണ്ട്. അണുബാധയേല്‍ക്കാനുള്ള സാഹചര്യങ്ങളിലൂടെ കടന്നുപോയവരെ നേരത്തേ പരിശോധനയ്ക്ക് വിധേയരാക്കി ചികിത്സനല്‍കുന്നതിനാണ് സംസ്ഥാന എയ്ഡ്‌സ് കണ്‍ട്രോള്‍ സൊസൈറ്റി ഇപ്പോള്‍ ഊന്നല്‍ നല്‍കുന്നതെന്ന് പ്രോജക്ട് ഡയറക്ടര്‍ ഡോ. പീയൂഷ് എം. നമ്പൂതിരിപ്പാട് വ്യക്തമാക്കി. 2030-ഓടെ പുതിയ എച്ച്‌ഐവി അണുബാധ ഇല്ലാതാക്കുന്നതിനുള്ള ശ്രമത്തിലാണ് ലോകാരോഗ്യ സംഘടന.