16 മാസം പ്രായമുള്ള കുട്ടി ഫ്‌ളാറ്റിന്റെ ജനലില്‍ നിന്നും വീണു; മാതാപിതാക്കള്‍ക്കെതിരെ കേസ്

ഷാര്‍ജ: ഷാര്‍ജയില്‍ അപ്പാര്‍ട്ട്‌മെന്റിന്റെ രണ്ടാം നിലയില്‍ നിന്നും വീണ് 16 മാസം പ്രായമുള്ള പെണ്‍കുഞ്ഞിന്റെ നില ഗുരുതരം. ഷാര്‍ജ കല്‍ബയിലാണ് സംഭവം.
അപ്പാര്‍ട്ട്‌മെന്റിന്റെ രണ്ടാം നിലയിലെ മുറിയില്‍ നിന്നും ജനല്‍ വഴി വലിഞ്ഞു കയറിയകുട്ടി താഴേക്ക് വീഴുകയായിരുന്നു. കുട്ടിയെ ശ്രദ്ധിക്കാതിരുന്നതിന് മാതാപിതാക്കള്‍ക്കെതിരെ പോലീസ് കേസെടുത്തിട്ടുണ്ട്.

വൈകിട്ട് നാല് മണിയോടെ ഹുജൈറ പോലീസാണ് ഷാര്‍ജ പോലീസ് അധികൃതരെ വിവരം അറിയിക്കുന്നത്. കുട്ടിയെ അത്യാസന്ന നിലയില്‍ ഫുജൈറയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആശുപത്രി അധികൃതരാണ് പൊലീസില്‍ അറിയിച്ചത്.

LEAVE A REPLY