വയറിളക്കം മൂലമുള്ള സങ്കീർണതകൾ ഒഴിവാക്കാൻ സംസ്ഥാനത്ത് അവബോധം പ്രധാനം; മന്ത്രി വീണാ ജോർജ്

വയറിളക്കം മൂലമുള്ള സങ്കീർണതകൾ ഒഴിവാക്കാൻ സംസ്ഥാനത്ത് അവബോധം പ്രധാനമാണെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. 2024 ഫെബ്രുവരി 14 മുതൽ 28 വരെ സംസ്ഥാനത്ത് വയറിളക്ക രോഗ നിയന്ത്രണ പക്ഷാചരണം സംഘടിപ്പിക്കുമെന്നും ആരോഗ്യ മന്ത്രി വ്യക്തമാക്കി.വയറിളക്കരോഗമുള്ള കുട്ടികൾക്ക് ഒ.ആർ.എസ്., സിങ്ക് ഗുളികകൾ നൽകുന്നുവെന്ന് ഉറപ്പാക്കുക, വയറിളക്കം മൂലമുള്ള ശിശുമരണം ഇല്ലാതാക്കുക, ഒ.ആർ.എസ്, സിങ്ക് ഗുളികകൾ എന്നിവ നൽകേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ചുള്ള അവബോധം സൃഷ്ടിക്കുക എന്നിവയാണ് ഈ പക്ഷാചരണത്തിലൂടെ ലക്ഷ്യമാക്കുന്നത് എന്നും ആരോഗ്യമന്ത്രി കൂട്ടിച്ചേർത്തു. പക്ഷാചരണത്തിന്റെ ഭാഗമായി ആശാ പ്രവർത്തകർ അഞ്ച് വയസിന് താഴെ പ്രായമുള്ള കുട്ടികളുള്ള വീടുകളിൽ ഒ.ആർ. എസ്. എത്തിക്കുകയും, കുട്ടികളുടെ അമ്മമാർക്ക് ബോധവത്ക്കരണം നൽകുകയും, ഒ.ആർ.എസ്. ലായിനി തയ്യാറാക്കാൻ പരിശീലിപ്പിക്കുകയും ചെയ്യും. സംസ്ഥാനത്തെ എല്ലാ സ്വകാര്യ ആശുപത്രികളിലും -സർക്കാർ ആരോഗ്യ സ്ഥാപനങ്ങളിലും ഒ.ആർ.എസ്., സിങ്ക് എന്നിവ സൗജന്യമായി ലഭിക്കുമെന്നും,വയറിളക്കം നിൽക്കുന്നില്ലെങ്കിൽ എത്രയും വേഗം ഡോക്ടറെ സമീപിക്കേണ്ടതാണെന്നും മന്ത്രി വ്യക്തമാക്കി.

LEAVE A REPLY