10 മണിക്കൂർ നീണ്ട അൂപര്‍വ്വ ശസ്ത്രക്രിയ, ശ്വാസകോശത്തിലെ 40-ലധികം കാൻസർ നിക്ഷേപങ്ങൾ നീക്കം ചെയ്തു

മംഗളൂരവിൽ ഒമ്പതു വയസുകാരന്റെ ശ്വാസകോശത്തിലെ 40-ലധികം കാൻസർ നിക്ഷേപങ്ങൾ 10 മണിക്കൂർ നീണ്ടുനിന്ന അൂപര്‍വ്വ ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്തു. മംഗളൂരു യെനെപോയ മെഡിക്കൽ കോളേജിൽ ഡോക്ടർ ജലാലുദ്ദീൻ അക്ബറും സംഘവും ചേർന്നാണ് ഒമ്പത് വയസ്സുള്ള കുട്ടിക്ക് അപൂർവ ശസ്ത്രക്രിയ നടത്തിയത്. കുട്ടിക്ക് ഒമ്പതാം മാസം മുതൽ, ശരീരത്തിന്റെ നാല് വ്യത്യസ്ത ഭാഗങ്ങളിൽ കാൻസര്‍ ബാധ കണ്ടെത്തിയിരുന്നു. കണ്ണ്, തുടയെല്ല്, കുടൽ, ശ്വാസകോശം എന്നിവയിൽ ആയിരുന്നു കാൻസർ ബാധ. ഇന്ത്യയിലുടനീളമുള്ള 250-ലധികം ആശുപത്രികൾ ഉൾക്കൊള്ളുന്ന നാഷണൽ ക്യാൻസർ ഗ്രിഡായിരുന്നു കുട്ടിയുടെ ശസ്ത്രക്രിയ സംബന്ധിച്ച തീരുമാനം എടുത്തത്. ശസ്ത്രക്രിയയിലൂടെ ശ്വാസകോശത്തിൽ നിന്ന് രണ്ട് വാരിയെല്ലുകൾക്കൊപ്പം എല്ലാ മുഴകളും നീക്കം ചെയ്തു. ഇന്ത്യയിൽ ഇതുവരെ നീക്കം ചെയ്തതിൽ വച്ച് ഏറ്റവും വലിയ കാൻസര്‍ ബാധയാണിത്. അപൂര്‍വ്വ ശസ്ത്രക്രിയ വിജയകരമായി പൂര്‍ത്തിയാക്കി. ശസ്ത്രക്രിയ കഴിഞ്ഞ് ഒമ്പത് ദിവസത്തിനുള്ളിൽ കുട്ടി സുഖം പ്രാപിച്ചുവെന്നും ഡോ അക്ബർ മാധ്യമങ്ങളോട് വ്യക്തമാക്കി.

LEAVE A REPLY