ഹൃദ്‌രോഗിയായ മൂന്ന് വയസുകാരന് നേരെ അങ്കണവാടിയിലെ ആയയുടെ അതിക്രമം പൊലീസിൽ പരാതി രക്ഷിതാക്കൾ

തിരുവനന്തപുരം: പാറശാല അങ്കണവാടിയിലെ ഹൃദ്‌രോഗിയായ മൂന്ന് വയസുകാരന് നേരെ ആയയുടെ അതിക്രമം. പാറശാല അങ്കണവാടിയിൽ ബുധനാഴ്ചയാണ് സംഭവം . കുട്ടിയുടെ ശരീരത്തിൽ അടിച്ചും നുള്ളിയും ആയ പരിക്കേൽപ്പിച്ചതായി രക്ഷിതാക്കൾ പൊഴിയൂർ പൊലീസിൽ പരാതി നൽകി. കുട്ടിക്ക് ഒരുവർഷം മുമ്പ് ഹൃദയസംബന്ധമായ അസുഖത്തിന് ശസ്ത്രക്രിയ നടത്തിയിരുന്നു. ചികിത്സ തുടരുകയാന്നെന്ന രക്ഷിതാക്കളുടെ പരാതിയിൽ അങ്കണവാടി ആയക്കെതിരെ ജുവനൈൽ ജസ്റ്റിസ് ആക്ട് പ്രകാരം കേസെടുത്തു.

LEAVE A REPLY