വിമാനത്തിൽ മദ്യപിച്ച് ബഹളമുണ്ടാക്കിയ പ്രവാസികൾ അറസ്റ്റിൽ

ദുബായ്: ദുബൈയിൽ നിന്നും മുംബൈയിലേക്കുള്ള ഇൻഡിഗോ വിമാനത്തില്‍ മദ്യപിച്ച് ബഹളമുണ്ടാക്കിയ രണ്ട് പ്രവാസികള്‍ അറസ്റ്റിൽ. ദുബൈയില്‍ ജോലി ചെയ്യുന്ന മുംബൈ സ്വദേശികളെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ഇവർ ജീവനക്കാരെയും സഹയാത്രികരെയും അസഭ്യം പറയുകയും വിമാനത്തിനകത്ത് ബഹളമുണ്ടാക്കുകയും ചെയ്യ്തു. പല തവണ ജീവനക്കാര്‍ മുന്നറിയിപ്പ് നല്‍കിയെങ്കിലും ഇവര്‍ വകവെച്ചില്ലെന്ന് വിമാനക്കമ്പനി അറിയിച്ചു. വിമാനത്തിൽ മദ്യപിച്ച് ബഹളമുണ്ടാക്കിയ ഇവരെ സി.ഐ.എസ്.എഫ് ഉദ്യോഗസ്ഥര്‍‍ക്ക് കൈമാറുകയും ഇന്റിഗോ അധികൃതരുടെ പരാതിയിൽ പോലീസ് കേസെടുക്കുകയുമായിരുന്നു.

LEAVE A REPLY