കുടലിലെ ബാക്ടീരിയ ബുദ്ധിയെ ബാധിക്കുമെന്ന് പഠനം

ആ​മാ​ശ​യ​ത്തി​ലെ ബാ​ക്ടീ​രി​യ​ക​ളു​ടെ പ്ര​വ​ർ​ത്ത​ന​ത്തി​ലു​ണ്ടാ​കു​ന്ന ത​ക​രാ​റു​ക​ൾ ഓ​ർ​മ​ശ​ക്തി​യെ​യും പ​ഠ​ന​ശേ​ഷി​യെ​യും ബാധിക്കുമെന്ന് പഠനം. ദീ​ർ​ഘ​കാ​ല ആ​ന്റി​ബ​യോ​ട്ടി​ക് ഉ​പ​യോ​ഗം, തെ​റ്റാ​യ ഭ​ക്ഷ​ണ​ക്ര​മം എ​ന്നി​വ എ​ങ്ങ​നെ​യാ​ണ് കു​ട​ലി​ലെ സൂ​ക്ഷ്മാ​ണു​ക്ക​ളു​ടെ അ​സ​ന്തു​ലി​താ​വ​സ്ഥ​ക്ക് കാ​ര​ണ​മാ​വു​ന്ന​തെ​ന്നും ആ ​മാ​റ്റ​ങ്ങ​ൾ ശ​രീ​ര​ത്തി​ൽ എ​ങ്ങ​നെ​യാ​ണ്​ വീ​ക്കം സൃ​ഷ്ടി​ക്കു​ന്ന​തെ​ന്നും ബി.​എം.​സി ബ​യോ​ള​ജി​യിൽ പ്ര​സി​ദ്ധീ​ക​രി​ച്ച പഠനത്തിൽ വ്യക്തമാക്കുന്നു.ഈ ​വീ​ക്കം ത​ല​ച്ചോ​റി​ലെ ഓ​ർ​മ​ക​ൾ രൂ​പ​പ്പെ​ടു​ത്താ​ൻ സ​ഹാ​യി​ക്കു​ന്ന നാ​ഡീ​വ്യൂ​ഹ​ങ്ങ​ളെ ബാ​ധി​ക്കു​ന്നു എന്ന് പഠനത്തിൽ ഗവേഷകർ കണ്ടെത്തി. കേ​ന്ദ്ര ശാ​സ്ത്ര സാ​ങ്കേ​തി​ക വ​കു​പ്പി​ന്റെ​യും ജ​ർ​മ​ൻ അ​ക്കാ​ദ​മി​ക് എ​ക്സ്ചേ​ഞ്ച് സ​ർ​വി​സി​ന്റെ​യും സ​ഹ​ക​ര​ണ​ത്തോ​ടെ​യാ​ണ് ഗ​വേ​ഷ​ണം ന​ട​ന്ന​ത്.