രാജ്യത്തെ കോവിഡ് രോഗികളുടെ എണ്ണം പതിനായിരം കടന്നു

ഡൽഹി: രാജ്യത്ത് കോവിഡ് രോഗികളുടെ എണ്ണം പതിനായിരം കടന്നു. കഴിഞ്ഞ ദിവസം പുതിയ 1805 കോവിഡ് കേസുകളാണ് രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തത്. തുടര്‍ച്ചയായ 134 ദിവസങ്ങള്‍ക്ക് ശേഷമാണ് രാജ്യത്തെ കോവിഡ് നിരക്ക് പതിനായിരം കവിഞ്ഞത്. കോവിഡ് രോഗികളുടെ എണ്ണത്തിലുണ്ടാകുന്ന വര്‍ധനവിനെ ഗൗരവത്തോടെയാണ് കേന്ദ്രം നോക്കിക്കാണുന്നത്. പ്രതിരോധ നടപടികളുടെ ഭാഗമായി പരിശോധനയും ജിനോം സ്വീക്വന്‍സും വര്‍ധിപ്പിക്കാനും ജാഗ്രത പുലര്‍ത്തണമെന്നും ആരോഗ്യ മന്ത്രാലയം സംസ്ഥാനങ്ങള്‍ക്ക് നിര്‍ദ്ദേശം നല്‍കി.

LEAVE A REPLY