കുട്ടികൾക്ക് പനിയോ, ചുമയോ, ജലദോഷമോ ഒക്കെ വരുമ്പോൾ സ്വയംചികിത്സിക്കുന്ന ചില മാതാപിതാക്കളുണ്ട്. പലപ്പോഴും കുട്ടികൾ ആശുപത്രികളിലെ എമർജൻസി വിഭാഗങ്ങളിലേക്ക് എത്തപ്പെടുന്നത് രോഗതീവ്രത കൊണ്ടല്ല മറിച്ച് വീട്ടിൽവച്ച് തെറ്റായരീതിയിലും അമിതമായുമൊക്കെ മരുന്ന് നൽകുന്നതു കൊണ്ടാണെന്ന് ഓർമ്മിപ്പിക്കുകയാണ് ആരോഗ്യവിദഗ്തർ. കുട്ടികൾക്ക് ആശാസ്ത്രീയമായി അമിത ഡോസ് മരുന്ന് നൽകുന്ന രീതി നിശബ്ദവും അപകടകരമാണെന്നും ആരോഗ്യവിദഗ്തർ പറയുന്നു. കൂടിയ ഡോസ് മരുന്ന് ശരീരത്തിലെത്തുന്നതിലൂടെ കുട്ടി കോമയിലാവുകയോ ശ്വാസതടസ്സം, ചുഴലി തുടങ്ങിയവ പോലുള്ള നിരവധി സംഭവങ്ങൾ ഉണ്ടായിട്ടുണ്ടെന്നും ആരോഗ്യവിദഗ്തർ ഓർമ്മിപ്പിക്കുന്നു. ഇന്ത്യയിൽ പാരസെറ്റാമോൾ, ജലദോഷത്തിനുള്ള മരുന്നുകൾ, ചുമ മരുന്നുകൾ, ഛർദിക്ക് നൽകുന്ന മരുന്നുകൾ തുടങ്ങിയവ ഒരേ പേരോടെ വ്യത്യസ്ത ചേരുവകളോടെ ലഭ്യമാണ്. മാതാപിതാക്കൾ ഇവ ശ്രദ്ധിക്കാതെ തെറ്റായ ഡോസ് നൽകുകയും കുട്ടിയുടെ ആരോഗ്യാവസ്ഥ മോശമാവുകയും ചെയ്യുന്നു. എന്നാൽ മാതാപിതാക്കൾ പ്രത്യേകം ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ട്. പ്രിസ്ക്രിപ്ഷൻ, ലേബൽ, എക്സ്പയറി ഡേറ്റ് തുടങ്ങിയവ കൃത്യമായി പരിശോധിക്കുക, കുട്ടികളുടെ കൈയെത്തുന്ന ദൂരത്തുനിന്ന് മരുന്നുകൾ മാറ്റുക, ഓൺലൈനിലൂടെ ലഭ്യമാകുന്ന അശാസ്ത്രീയമായ നിർദേശങ്ങൾ സ്വീകരിക്കാതിരിക്കുക തുടങ്ങിയവ പ്രധാനമാണെന്നും ആരോഗ്യവിദഗ്തർ ഓർമ്മിപ്പിക്കുന്നു.



















