ഭക്ഷണം ചാവായ്ക്കുബോൾ എത്ര തവണ ചവയ്ക്കണം. ഭക്ഷണം നന്നായി ചവയ്ക്കുക എന്നതാണ് ദഹനത്തിന്റെ ആദ്യ ഘട്ടം. ഇത് പോഷകങ്ങളെ ശരിയായ രീതിയിൽ ശരീരത്തിലേക്ക് ആഗിരണം ചെയ്യാനും അമിതമായ ഭക്ഷണം കഴിക്കുന്നത് ഒഴിവാക്കാനും സഹായിക്കുമെന്നാണ് ആരോഗ്യവിദഗ്തർ പറയുന്നത്. ഓരോ തവണ ഭക്ഷണം വായിലേക്ക് വയ്ക്കുമ്പോഴും ചെറിയ അളവിൽ വേണം എടുക്കാൻ. ചവയ്ക്കുമ്പോൾ വാ അടച്ചുവയ്ക്കാം. നാവ് ഇരുവശങ്ങളിലേക്കും ചലിക്കണം. താടിയെല്ല് ചെറുതായി ചലിപ്പിക്കണം. ഭക്ഷണം 32 തവണയെങ്കിലും ചവയ്ക്കാൻ ശ്രമിക്കണമെന്നാണ് ആരോഗ്യവിദഗ്ദ്ധരുടെ നിർദ്ദേശം. എന്നാൽ കഴിക്കുന്ന ഭക്ഷണത്തിനനുസരിച്ച് ഇതിൽ മാറ്റം വരുത്താം, മാംസം, നട്സ് പോലുള്ള കട്ടിയുള്ള ഭക്ഷണങ്ങൾ 40 തവണ വരെ ചവയ്ക്കണം. തണ്ണിമത്തൻ പോലെ മൃദുവും ജലാംശമുള്ളതുമായ ഭക്ഷണങ്ങൾക്കിത് 10-15 തവണ ചവച്ചാൽ മതിയാകുമെന്നും ആരോഗ്യവിദഗ്തർ പറയുന്നു. ഭക്ഷണം മൃദുവായി, ഏകദേശം കുഴമ്പ് രൂപത്തിലായി, തരികൾ ഇല്ലാതായാൽ മാത്രം വിഴുങ്ങുക. ചവയ്ക്കുന്നതിനൊപ്പം വെള്ളം കുടിക്കുന്നത് ഒഴിവാക്കുക. ഭക്ഷണം ചവയ്ച്ചു കഴിക്കുന്നത്, അന്നനാളത്തിന്റെയും ആമാശയത്തിന്റെയും ജോലിഭാരം കുറയ്ക്കുന്നു. ഇത് ദഹനം മെച്ചപ്പെടുത്താനും സഹായിക്കുമെന്നും ആരോഗ്യവിദഗ്തർ ഓർമ്മിപ്പിക്കുന്നു.



















