വെയിൽസ് രാജകുമാരി കേറ്റ് മിഡിൽടണിന് അർബുദം സ്ഥിരീകരിച്ചു

വെയിൽസ് രാജകുമാരി കേറ്റ് മിഡിൽടണിന് അർബുദം സ്ഥിരീകരിച്ചു. വെള്ളിയാഴ്ച്ച പുറത്തുവിട്ട ഇൻസ്റ്റാഗ്രാം വീഡിയോയിലൂടെയാണ് നാൽപത്തിരണ്ടുകാരിയായ കേറ്റ് അർബുദം സ്ഥിരീകരിച്ചതിനെ കുറച്ച് തുറന്ന് പറഞ്ഞത്. ജനുവരിയിലാണ് ശസ്ത്രക്രിയ നടത്തിയത്. അന്ന് നോൺകാൻസറസ് ആണെന്നാണ് പറഞ്ഞിരുന്നത്. പക്ഷേ തുടർപരിശോധനകളിലാണ് കാൻസർ ആണെന്ന് കണ്ടെത്തിയത്. ചികിത്സയ്ക്കു ശേഷം ഇപ്പോൾ സുഖംപ്രാപിച്ചു വരികയാണെന്ന് കേറ്റ് വിഡിയോയിലൂടെ വ്യക്തമാക്കി. കാൻസറാണെന്ന് സ്ഥിരീകരിച്ചതോടെ പ്രിവന്റീവ് കീമോതെറാപ്പി ആരംഭിക്കണമെന്ന് തന്റെ മെഡിക്കൽ ടീം നിർദേശിച്ചു. നിലവിൽ ചികിത്സയുടെ ആദ്യഘട്ടത്തിലാണെന്നും കേറ്റ് കൂട്ടിച്ചേർത്തു.

LEAVE A REPLY