കുടവയർ കുറയ്ക്കാൻ എങ്ങനെ നടക്കണം. തോളിൽ ഭാരം തൂക്കി നടക്കുന്നതിനെയാണ് റക്കിങ് എന്ന് പറയുന്നത്. ഭാരമുള്ളതെന്തെങ്കിലും ചുമന്ന് നടക്കുമ്പോൾ വേഗത്തിൽ കലോറി കത്തിക്കാൻ കാരണമാകും ഇത് ശരീരത്തിലെ പേശികളുടെ പ്രവർത്തനം സജീവമാക്കാനും സഹായിക്കുന്നു. . ഇതുവഴി കുടവയർ വേഗത്തിൽ കുറയുമെന്നാണ് ആരോഗ്യവിദദ്ധർ പറയുന്നത്. എന്നാൽ ഇങ്ങനെ ചെയ്യുമ്പോൾ തോളുകൾക്ക് അമിത സമ്മർദം നൽകുന്ന രീതിയിൽ ഭാരം ചെലുത്താതിരിക്കാൻ ശ്രദ്ധിക്കണമെന്നും ആരോഗ്യവിദദ്ധർ ഓർമ്മിപ്പിക്കുന്നു. സാധാരണ നടത്തത്തേക്കാൾ വേഗത്തിൽ നടക്കുന്നത് കലോറി ഫലപ്രദമായി കത്തിക്കാൻ സഹായിക്കുമെന്ന് പഠനങ്ങൾ പറയുന്നു. നടത്തത്തിന്റെ വേഗത കൂടുന്നതനുസരിച്ച് കലോറി കത്തുന്നതും കൂടും. ദിവസവും 30 മുതൽ 40 മിനിട്ട് വരെ വേഗത്തിൽ നടക്കുന്നത് കുടവയർ കുറയാൻ നല്ലതാണ്. നടത്തവും മിതമായ വേഗത്തിലുള്ള ഓട്ടവും ഇടകലർത്തി പരീക്ഷിക്കുന്നത് കുടവയർ കുറയ്ക്കാൻ ഫലപ്രദമാണ്. പേശികൾക്കും സന്ധികൾക്കും ഓട്ടം മൂലം വരാവുന്ന സമ്മർദം കുറയ്‌ക്കാൻ ഈ ശൈലി സഹായിക്കും. ദീർഘദൂരം ഓടി ശീലമില്ലാത്ത തുടക്കക്കാർക്കും ഈ ശൈലി പിന്തുടരാമെന്ന് ആരോഗ്യവിദദ്ധർ നിർദ്ദേശിക്കുന്നു.




















