തണുത്ത വെള്ളത്തിലെ കുളി ആരോഗ്യത്തിനു നല്ലതോ

തണുത്ത വെള്ളത്തിലെ കുളി ആരോഗ്യത്തിന് നല്ലതാണോ? തണുത്ത വെള്ളത്തിലെ കുളി പൊതുവെ ആരോഗ്യമുള്ള മിക്ക മുതിർന്നവർക്കും സുരക്ഷിതമാണെന്നാണ് ആരോഗ്യവിദഗ്തർ പറയുന്നത്. ഇത് ദൈനംദിന ദിനചര്യകളിൽ ഉൾപ്പെടുത്താനും എളുപ്പമാണ്. തണുത്ത വെള്ളത്തിൽ കുളിക്കുന്നത് ശ്രദ്ധ കേന്ദ്രീകരിക്കാനും പ്രതിരോധശേഷി മെച്ചപ്പെടുത്താനും സഹായിക്കുമെന്ന് ആരോഗ്യവിദദ്ധർ ഓർമ്മിപ്പിക്കുന്നു. തണുത്ത വെള്ളം ചർമത്തിൽ പതിക്കുമ്പോൾ ശരീരത്തിന് ഒരു ‘കോൾഡ് ഷോക്ക്’ പ്രതികരണം ഉണ്ടാക്കും. ഇത് വേഗത്തിലുള്ള ശ്വസനം, ഹൃദയമിടിപ്പിലും രക്തസമ്മർദ്ദത്തിലും ചെറിയ വർധനവും ഉണ്ടാക്കും. 2025ൽ പ്രസിദ്ധീകരിച്ച ഒരു പഠനത്തിൽ തണുത്ത വെള്ളത്തിലുള്ള കുളി ആളുകളുടെ മാനസിക സമ്മർദം കുറയുകയും അവരുടെ ഉറക്കത്തിന്റെ ഗുണനിലവാരം മെച്ചപ്പെടുകയും ചെയ്തുവെന്ന് കണ്ടെത്തി. അതേസമയം ഹൃദ്രോഗം, രക്തചംക്രമണ പ്രശ്നങ്ങൾ, റെയ്നൗഡ് സിൻഡ്രോം, ഗർഭിണികൾ, ജലദോഷം പോലുള്ള അസുഖങ്ങൾ ഉള്ളവർ തുടങ്ങിയവർ തണുത്ത വെള്ളത്തിൽ കുളിക്കുന്നതിന് മുമ്പ് നിങ്ങളുടെ ഡോക്ടറുടെ അഭിപ്രായം തേടുന്നതാണ് ഉചിതം.