സൗന്ദര്യം സംരക്ഷിക്കാൻ ഒട്ടനവധി മാർഗങ്ങൾ നാം തേടാറുണ്ട്. ക്രീമുകളും ഓയിലുകളും അടക്കം നിരവധി പരീക്ഷണങ്ങൾ നാം നടത്തുന്നു. ചിലത് ഫലിക്കും ചിലത് പരാജയപ്പെടും. എന്നാൽ യോഗ്യമായ വസ്തുക്കൾ തിരഞ്ഞെടുക്കുന്നതിലാണ് നാം ശ്രദ്ധവയ്‌ക്കേണ്ടത്. ധാരാളം ആരോഗ്യ ഗുണങ്ങൾ അടങ്ങിയ ഒന്നാണ് വാൾനട്ട് ഓയിൽ. വൈറ്റമിനുകൾ, പ്രോട്ടീനുകൾ എന്നിവയടങ്ങിയ ഈ എണ്ണയ്ക്ക് ശരീരത്തിൽ അദ്ഭുതങ്ങൾ സൃഷ്ടിക്കാനാകും. മുഖത്തുണ്ടാകുന്ന ചുളിവുകൾ അകറ്റാനും ചുളിവുകൾ വരാതിരിക്കാനും പറ്റിയ വഴിയാണ് വാൾനട്ട് ഓയിൽ. ഇതിന്റെ എണ്ണമയമാണ് ഈ ഗുണം നൽകുന്നത്. അണുബാധയകറ്റുന്നതിനും വാൾനട്ട് ഓയിൽ നല്ലൊരു പരിഹാരമാണ്. ശരീരത്തിൽ എവിടെയെങ്കിലും പൂപ്പൽ ബാധയുണ്ടായാൽ ഇവിടെ വാൾനട്ട് ഓയിൽ പുരട്ടുന്നത് ഗുണം ചെയ്യും. ഇതിൽ അൽപം വെളുത്തുള്ളി ചതച്ചിട്ടാൽ ഫലം ഇരട്ടിയ്ക്കും. സോറിയാസിസ് പോലുള്ള ചർമപ്രശ്‌നങ്ങൾക്കും വാൾനട്ട് ഓയിൽ നല്ലൊരു പരിഹാരമാണ്. കുളിയ്ക്കുന്നതിനു മുൻപോ ശേഷമോ ഈ എണ്ണ രോഗം ബാധിച്ചിടത്തു തേയ്ക്കുക. ഒമേഗ ത്രീ ഫാറ്റി ആസിഡിന്റെ നല്ലൊരു ഉറവിടം കൂടിയാണ് വാൾനട്ട് ഓയിൽ. ഹൃദയരോഗങ്ങൾ, ക്യാൻസർ എന്നിവ അകറ്റാൻ വാൾനട്ട് ഓയിൽ സഹായിക്കും.



















