കോവിഡ് തരംഗമെന്ന് ബ്ലുംബെര്‍ഗ് റിപ്പോര്‍ട്ട്

ആശങ്ക സൃഷ്ടിച്ച് കോവിഡ് തരംഗമെന്ന് ബ്ലുംബെര്‍ഗ് റിപ്പോര്‍ട്ട്. ഏഷ്യയുടെ വിവിധ ഭാഗങ്ങളില്‍ ഉൾപ്പെടെ, ഹോങ്കോങിലും സിംഗപ്പൂരിലും ആരോഗ്യ വിഭാഗം മുന്നറിയിപ്പ് നല്‍കി. ഹോങ്കോങില്‍ പരിശോധനയില്‍ കോവിഡ് സ്ഥിരീകരിക്കുന്നവരുടെ എണ്ണം കഴി‍ഞ്ഞ വര്‍ഷത്തേക്കാള്‍ കൂടുതലാണ്. മേയ് മൂന്ന് വരെ 31 പേരാണ് രോഗം ബാധിച്ച് ഗുരുതരാവസ്ഥയിലെത്തിയത്. ഇതോടെ കോവിഡ് മരണങ്ങളും വര്‍ധിച്ചിട്ടുണ്ട്. ഏഷ്യയിലെ ജനസാന്ദ്രതയേറിയ മറ്റൊരു നഗരമായ സിംഗപ്പൂരിലും കോവിഡ് കേസുകളില്‍ വര്‍ധനയുണ്ട്. ഏഷ്യയിലുടനീളം കഴിഞ്ഞ കുറച്ച് മാസങ്ങളായി കോവിഡ് കേസുകള്‍ വര്‍ധിക്കുന്നതായാണ് രാജ്യാന്തര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഉയർന്ന അപകടസാധ്യതയുള്ളവർ കോവിഡിനെതിരായ ബൂസ്റ്റർ ഡോസുകൾ എടുക്കാൻ ആരോഗ്യ വിദഗ്ധര്‍ നിർദ്ദേശിക്കുന്നുണ്ട്.