ശരീരത്തിന്റെ ചില ഭാഗങ്ങളിൽ കൈ കൊണ്ട് തൊടുന്നത് അണുബാധയ്ക്കും രോഗങ്ങൾക്കും കാരണമാകുമെന്ന് മുന്നറിയിപ്പ് നൽകി ആരോഗ്യവിദഗ്തർ. വെറുതെയെങ്കിലും ചെവിക്കുള്ളിൽ വിരലിടാത്തവർ ഉണ്ടാകില്ല. എന്നാൽ, ഇത് ഗുരുതര അണുബാധയ്ക്ക് കാരണമാകാമെന്നാണ് ആരോഗ്യവിദദ്ധർ പറയുന്നത്. വിരലിലും നഖത്തിന്റെ അറ്റത്തുമെല്ലാം അണുക്കൾ ഉണ്ടാവാനുള്ള സാധ്യത വളരെ കൂടുതലാണ്. ഇത് ചെവിക്കുള്ളിലേക്ക് നേരിട്ടു എത്താനും അണുബാധയ്ക്കും കാരണമാകും. അത് കൂടാതെ മൂക്കിനുള്ളിലെ ചർമം വളരെ നേർത്തതാണ്, ഇതിൽ വളരെ എളുപ്പത്തിൽ ക്ഷതങ്ങളും മുറിവുകളും ഉണ്ടാവാനുള്ള സാധ്യതയുണ്ട്. അതുകൊണ്ട് തന്നെ മൂക്കിനകത്ത് വിരലിടുന്നത് പല തരത്തിലുള്ള അണുബാധയുണ്ടാകാൻ കാരണമാകുമെന്നും ആരോഗ്യവിദദ്ധർ ഓർമ്മിപ്പിക്കുന്നു. ഇടയ്ക്കിടെ മുഖത്ത് തൊടുന്നതിലൂടെ കൈകളിലെ എണ്ണമയവും അണുക്കളും മുഖത്ത് പറ്റിപ്പിടിക്കാൻ കാരണമാകും. ഇത് ചർമത്തിൽ ചൊറിച്ചിൽ, മുഖക്കുരു എന്നിവയ്ക്ക് കാരണമാകുമെന്നും ആരോഗ്യവിദദ്ധർ പറയുന്നു. കൈകൾ കൊണ്ട് കണ്ണു തിരുമ്മുന്നത് കണ്ണിനുള്ളിൽ ക്ഷതമോ അണുബാധയോ ഉണ്ടാക്കാം. നഖം കടിക്കുന്നതും വായിൽ കയ്യിടുന്ന ശീലവും പുറത്തു നിന്ന് രോഗാണുക്കളെ ഉള്ളിലേക്ക് കയറ്റാൻ കാരണമാകും. ഇത് പലതരത്തിലുള്ള ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാകുന്നതായി ആരോഗ്യവിദദ്ധർ ഓർമ്മിപ്പിക്കുന്നു.



















