സംസ്ഥാനത്ത് അമീബിക് മസ്തിഷ്കജ്വരം റിപ്പോർട്ടുചെയ്ത പശ്ചാത്തലത്തിൽ, ശബരിമലതീർഥാടനത്തിൽ ജാഗ്രതാനിർദേശവുമായി ആരോഗ്യവകുപ്പ്. പമ്പാസ്നാനം നടത്തുമ്പോൾ മൂക്കിൽ വെള്ളം കയറാതെ ശ്രദ്ധിക്കണമെന്ന് ആരോഗ്യവകുപ്പ് മുന്നറിയിപ്പ് നൽകുന്നു. വെള്ളത്തിൽ മുങ്ങുമ്പോൾ മൂക്ക് പൊത്തിപ്പിടിക്കുകയോ നേസൽ ക്ലിപ്പ് ഉപയോഗിക്കുകയോ ചെയ്യണമെന്നാണ് നിർദേശം. തീർഥാടനകാലത്ത് ക്ഷേത്രക്കുളങ്ങളിൽ ക്ലോറിനേഷൻ അടക്കമുള്ളവ നടത്തണമെന്ന് ദേവസ്വം ബോർഡുകൾക്കും തദ്ദേശസ്ഥാപനങ്ങൾക്കും ആരോഗ്യവകുപ്പ് നിർദേശം നൽകിയിട്ടുണ്ട്.




















