ദിവസവും ഉപയോ​ഗിക്കേണ്ട ഉപ്പിന്റെ അളവ് എത്ര?

ദിവസവും ഉപയോ​ഗിക്കേണ്ട ഉപ്പിന്റെ അളവ് എത്ര? ഭക്ഷണത്തിന്റെ രുചി കൂട്ടാൻ സഹായിക്കുന്ന പ്രധാന ഘടകമാണ് ഉപ്പ്. എന്നാൽ അമിതമായ ഉപ്പിന്റെ ഉപയോഗം ആരോഗ്യത്തിന് അത്ര നല്ലതല്ലെന്നാണ് ആരോഗ്യവിദഗ്ധർ പറയുന്നത്. ഐസിഎംആർ അടുത്തിടെ പുറത്തിറക്കിയ മാർ​ഗനിർദേശ പ്രകാരം ഭക്ഷണങ്ങളിൽ ഉപ്പിന്റ അളവു ഒരു ദിവസം അഞ്ച് ​ഗ്രാമിൽ കൂടുതൽ കൂടാൻ പാടില്ല എന്നാണ്. സോഡിയം ശരീരത്തിന് അവശ്യ പോഷകമാണെങ്കിലും അമിതമായാൽ രക്തസമ്മർദം പോലുള്ള ​ഗുരുതര രോ​ഗാവസ്ഥയ്‌ക്ക് കരണമായേക്കാമെന്നും ആരോഗ്യവിദഗ്ധർ ഓർമ്മിപ്പിക്കുന്നു. ഉപ്പിന്റെ അമിത ഉപയോ​ഗം ശരീരത്തിലുണ്ടാക്കുന്ന ആരോ​ഗ്യ പ്രശ്നങ്ങളാണ് ഉയർന്ന രക്തസമ്മർദം, നീരുവെയ്ക്കുന്നത് , ഇടയ്ക്കിടെ ഉള്ള ദാഹം, വൃക്ക പ്രശ്നങ്ങൾ, ക്രമരഹിതമായ ഹൃദയമിടിപ്പ് , ഇടയ്ക്കിടെ ഉള്ള തലവേദന തുടങ്ങിയ, ഇത്തരത്തിലുള്ള അവസ്ഥകൾ ഒഴുവാക്കുന്നതിന് ഭക്ഷണത്തിൽ അമിതമായ ഉപ്പിന്റെ ഉപയോഗം കുറയ്ക്കണമെന്നാണ് ആരോഗ്യവിദഗ്ധർ നിർദ്ദേശിക്കുന്നത്.