ഉപ്പ് കൂടുതൽ കഴിക്കുവാൻ തോന്നാറുണ്ടോ ? ശരീരത്തിന്റെ കാര്യക്ഷമമായ പ്രവർത്തനത്തിന് ഉപ്പ് അല്ലെങ്കിൽ സോഡിയം അത്യാവശ്യമാണ്. എന്നാൽ, ഉപ്പ് കൂടുതലടങ്ങിയ ചിപ്‌സ്, ചൈനീസ് നൂഡിൽസ് പോലുള്ള ഭക്ഷണം കഴിച്ചാൽ ദാഹം വർധിക്കുന്നതായി വിദക്തർ പറയുന്നു. ലോകാരോഗ്യ സംഘടനയുടെ കണക്ക് പ്രകാരം ഒരാൾ പ്രതിദിനം അഞ്ച് ഗ്രാമിൽ കൂടുതൽ ഉപ്പ് കഴിക്കാൻ പാടില്ല എന്ന് സൂചിപ്പിക്കുന്നു. ഉപ്പ് ധാരാളം അടങ്ങിയ ഭക്ഷണം കഴിക്കുന്നത് രക്തത്തിലെ സോഡിയത്തിന്റെ അളവ് വർധിപ്പിക്കും. ഇത് കോശങ്ങളിൽനിന്ന് വെള്ളം കൂടുതലായി വലിച്ചെടുക്കും. ക്ലിനിക്കൽ ഇൻവെസ്റ്റിഗേഷൻ ജേണലിലാണ് ഉപ്പും ദാഹവുമായുള്ള പഠനത്തെക്കുറിച്ചു സൂചിപ്പിക്കുന്നത്. മാത്രമല്ല ഉപ്പ് അമിതമായി കഴിക്കുന്നത് ഉയർന്ന രക്തസമ്മർദ്ദത്തിന് കാരണമാകും. ഇത് ഹൃദ്രോഗം, സ്ട്രോക്ക്, വൃക്ക പ്രശ്നങ്ങൾ എന്നിവയ്ക്കുള്ള പ്രധാന ഘടകമാണ്. അമിതമായ ഉപ്പ് കഴിക്കുന്നത് വൃക്കയുടെ പ്രവർത്തനത്തെ ബാധിക്കാം എന്നും വിദക്തർ പറയുന്നു. ഇത് രക്തത്തിൽ നിന്ന് അധിക സോഡിയം ഫിൽട്ടർ ചെയ്യുന്നതിൽ നിർണായക പങ്ക് വഹിക്കുന്നു. കാലക്രമേണ, ഇത് വൃക്കകളുടെ പ്രവർത്തനം തകരാറിലാക്കുകയും വൃക്കരോഗ സാധ്യത വർദ്ധിപ്പിക്കുന്നതായും വിതക്തഭിപ്രായമുണ്ട്. ഉപ്പ് അമിതമായി ഉപയോഗിക്കുന്നത് പല ആരോഗ്യപ്രശ്നങ്ങൾക്കും കാരണമാകുന്നതിനാൽ മിതമായ അളവിൽ മാത്രം ഉപയോഗിക്കാൻ നിർദേശിക്കുകയാണ് ആരോഗ്യ വിദഗ്ധർ.





















