ജപ്പാന്‍ ജ്വരത്തിന് എതിരെ വാക്‌സിന്‍ യജ്ജം

ജപ്പാന്‍ ജ്വരത്തിന് എതിരെ വാക്‌സിന്‍ യജ്ഞവുമായി ആരോഗ്യവകുപ്പ്. കേന്ദ്ര സര്‍ക്കാരിന്റെ നിര്‍ദ്ദേശപ്രകാരം കോഴിക്കോട്, മലപ്പുറം ജില്ലകളിലാണ് വാക്‌സിന്‍ യജ്ഞം സംഘടിപ്പിക്കുന്നത്. ജില്ലകളില്‍ കഴിഞ്ഞ കുറച്ച് നാളുകളായി രോഗബാധ റിപ്പോര്‍ട്ട് ചെയ്യുന്ന സാഹചര്യത്തിലാണ് അടിയന്തിര നടപടി. ജില്ലകളില്‍ ഒന്നു മുതല്‍ 15 വയസ്സുവരെയുള്ള കുട്ടികള്‍ക്ക് വാക്‌സിന്‍ നല്‍കും. രണ്ടു ഡോസുകളായിട്ടാകും വാക്‌സിന്‍ നല്‍കുക. സമാന രീതിയില്‍ തിരുവനന്തപുരം, ആലപ്പുഴ ജില്ലകളിലും ജപ്പാന്‍ ജ്വരത്തിന് എതിരെ വാക്‌സിനേഷന്‍ ഡ്രൈവ് സംഘടിപ്പിച്ചിരുന്നു.