25-ാം ജന്മദിനത്തിന് മുമ്പായി പ്രമുഖ സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളൂവന്‍സര്‍ മിഷ അഗര്‍വാള്‍ ജീവിതം അവസാനിപ്പിച്ചതിന് പിന്നിലെ കാരണമറിഞ്ഞ ഞെട്ടലിലാണ് താരത്തിന്റെ ഫോളോവേഴ്‌സ്. ഇന്‍സ്റ്റാഗ്രാം റീലുകള്‍ക്ക് റീച്ച് കുറഞ്ഞതും, ഫോളോവേഴ്‌സില്‍ കുറവുണ്ടായതുമാണ് താരം ജീവിതം അവസാനിപ്പിക്കുന്നതിലേയ്ക്ക് നയിച്ചതെന്ന് മിഷയുടെ സഹോദരി സോഷ്യല്‍ മീഡിയയിലൂടെ പ്രതികരിച്ചു. 1 മില്യന്‍ ഫോളോവേഴ്‌സിലേയ്ക്ക് എത്തുക എന്നതായിരുന്നു താരത്തിന്റെ ലക്ഷ്യം. എന്നാല്‍ ദിനം പ്രതി ഫോളോവേഴ്‌സില്‍ കുറവ് സംഭവിച്ചത് മിഷയെ മാനസിക സമ്മര്‍ദത്തില്‍ ആക്കിയതായും സഹോദരി മുക്ത അഗര്‍വാള്‍ പ്രതികരിച്ചു. ഇന്‍സ്റ്റാഗ്രാം എന്നത് ഒരു യഥാര്‍ത്ത ലോകമല്ലെന്നും ഫോളോവേഴ്‌സിന്റെ സ്‌നേഹം യഥാര്‍ത്ഥമല്ലെന്നും ഏവരും തിരിച്ചറിയണമെന്നും മുക്ത വ്യക്തമാക്കി.


















