ജനരോക്ഷത്തിനിടെ നീണ്ടകര സന്ദര്‍ശിച്ച് മുഖ്യമന്ത്രി വി.ഡി സതീശന്‍

നീണ്ടകരയില്‍ കാണാതായ മത്സ്യത്തൊഴിലാളികളുടെ വീടുകള്‍ സന്ദര്‍ശിച്ച് മുഖ്യമന്ത്രി വി.ഡി സതീശന്‍. കാണാതായ ഗൗതം കൃഷ്ണന്റെ കുടുംബത്തെയടക്കം മുഖ്യമന്ത്രി സമാധാനിപ്പിച്ചു. രക്ഷാ പ്രവര്‍ത്തനത്തില്‍ സര്‍ക്കാരിന്റെ ഭാഗത്തുനിന്നും ഉണ്ടായിട്ടുള്ള വീഴ്ചയില്‍ തങ്ങള്‍ക്കുണ്ടായ ബുദ്ധിമുട്ട് ഗൗതം കൃഷ്ണയുടെ കുടുംബങ്ങള്‍ളും നാട്ടുകാരും മുഖ്യമന്ത്രിയെ നേരിട്ട് ബോധിപ്പിച്ചു.

അതേസമയം, രക്ഷാപ്രവര്‍ത്തനം വൈകിയിരുന്നില്ലെന്ന നിലപാട് വി.ഡി സതീശന്‍ ആവര്‍ത്തിച്ചു. തിരച്ചിലിനുള്ള സൗകര്യങ്ങള്‍ കൂടുതല്‍ മെച്ചപ്പെടുത്തുമെന്നും അദ്ദേഹം അറിയിച്ചു.

നീണ്ടകരയില്‍ മൂന്ന് മത്സ്യത്തൊഴിലാളികളെ കാണാതായിട്ട് 11 ദിവസങ്ങള്‍ പിന്നിടുന്നു. തിരച്ചില്‍ നടത്തുന്നതില്‍ സര്‍ക്കാര്‍ കാണിക്കുന്ന അലംഭാവത്തിന് എതിരെ ശക്തമായ ജനരോക്ഷവും ഉയര്‍ന്നിരുന്നു. ഇതോടെയാണ് മുഖ്യമന്ത്രിയും മറ്റ് മന്ത്രിമാരും സ്ഥലം സന്ദര്‍ശിച്ചത്. ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല, ഫിഷറീസ് മന്ത്രി അബ്ദുള്‍ ഗഫൂറും മുതലപ്പൊഴിയിലും വിഴിഞ്ഞത്തും കാണാതായ മത്സ്യത്തൊഴിലാളികളുടെ വീടുകള്‍ സന്ദര്‍ശിച്ചു.