അമിതമായ ഉപ്പിലിട്ടതിനോട് ആസക്തി ചില ആരോഗ്യ പ്രശ്നങ്ങളുടെ ലക്ഷണമാകാം
ഉപ്പിനോടുള്ള ആസക്തി സാധാരണമാണെങ്കിലും, അമിതമായി ഉപ്പ് ഭക്ഷണത്തിൽ ചേർക്കുന്നത് ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കും. ഉയർന്ന സോഡിയത്തിന്റെ അളവ് ശരീരത്തിൽ വളരെയധികം ജലാംശം പിടിച്ചുനിർത്താൻ ഇടയാക്കും. ഇത് ഹൃദയത്തിന്റെ ആരോഗ്യത്തെ ബാധിക്കുകയും. മറ്റ് അവയവങ്ങൾക്ക് സമ്മർദം കൂട്ടുകയും ചെയ്യുന്നു. ഇത് ഉയർന്ന രക്തസമ്മർദ്ദത്തിലേക്ക് നയിച്ചേക്കാം, കാലക്രമേണ ഹൃദയം, വൃക്കകൾ, തലച്ചോറ് എന്നിവയ്ക്ക് തകരാറുകൾ ഉണ്ടാക്കാം. അമേരിക്കൻ ഹാർട്ട് അസോസിയേഷനും അമേരിക്കക്കാർക്കുള്ള ഏറ്റവും പുതിയ ഭക്ഷണ മാർഗ്ഗനിർദ്ദേശങ്ങളും സൂചിപ്പിക്കുന്നത് ആരോഗ്യപ്രശ്നങ്ങളില്ലാത്ത ശരാശരി മുതിർന്നവർ ഒരു ദിവസം സോഡിയം കഴിക്കുന്നത് 2.3 മില്ലിഗ്രാമോ അതിൽ കുറവോ ആയി പരിമിതപ്പെടുത്തണമെന്നാണ്. എന്നാൽ, ദ്രാവകനഷ്ടം, ശാരീരിക പ്രവർത്തനങ്ങൾ, മെഡിക്കൽ ചരിത്രം തുടങ്ങിയ മറ്റ് ഘടകങ്ങളെ ആശ്രയിച്ച് ചിലരിൽ സോഡിയത്തിന്റെ ആവശ്യകത വ്യത്യാസപ്പെടാം.






















