സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്‌ക ജ്വരം സ്ഥിരീകരിച്ചു. കൊച്ചിയിലാണ് രോഗം സ്ഥിരീകരിച്ചത്. ഇടപ്പള്ളിയില്‍ ജോലി ചെയ്യുന്ന ലക്ഷദ്വീപ് സ്വദേശിക്കാണ് പ്രാഥമിക പരിശോധനയില്‍ അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ചതായി കണ്ടെത്തിയത്. നിലവില്‍ രോഗി സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. ഇയാളുടെ ആരോഗ്യനിലയില്‍ ആശങ്കപ്പെടേണ്ടത്തില്ലെന്ന് ആരോഗ്യ വകുപ്പ് അതികൃതര്‍ വ്യക്തമാക്കി.






















