നിഖില വിമലിന്റെ ‘പെണ്ണ് കേസ്’: ട്രെയ്‌ലര്‍ റിലീസ് ചെയ്തു

നിഖില വിമല്‍ പ്രധാന കഥാപാത്രമാകുന്ന പുതുചിത്രം പെണ്ണ് കേസിന്റെ ട്രെയിലര്‍ പുറത്ത്. നിഖില വിമലിനൊപ്പം ഹക്കിം ഷാജഹാന്‍, രമേശ് പിഷാരടി, അജു വര്‍ഗീസ് എന്നിവരാണ് ചിത്രത്തിലെ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. നവാഗതനായ ഫെബിന്‍ സിദ്ധാര്‍ത്ഥ് സംവിധാനം ചെയ്യുന്ന ചിത്രം ജനുവരി പതിനാറിന് പ്രദര്‍ശനത്തിനെത്തും. ഇര്‍ഷാദ് അലി, അഖില്‍ കവലയൂര്‍, കുഞ്ഞികൃഷ്ണന്‍, ശ്രീകാന്ത് വെട്ടിയാര്‍, ജയകൃഷ്ണന്‍, പ്രവീണ്‍ രാജാ, ശിവജിത്, കിരണ്‍ പീതാംബരന്‍, ഷുക്കൂര്‍, ധനേഷ്, ഉണ്ണി നായര്‍, രഞ്ജി കങ്കോല്‍, സഞ്ജു സനിച്ചന്‍, അനാര്‍ക്കലി, ആമി, സന്ധ്യ മനോജ്, ലാലി തുടങ്ങിയവരാണ് മറ്റു താരങ്ങള്‍.

ഇ ഫോര്‍ എക്‌സ്‌പെരിമെന്റ്‌സ്, സീ സ്റ്റുഡിയോസ്, ലണ്ടന്‍ ടാക്കീസ്, വി യു ടാക്കീസ് എന്റര്‍ടെയ്ന്‍മെന്റ്‌സ് എന്നീ ബാനറുകളില്‍ മുകേഷ് ആര്‍ മേത്ത, ഉമേശ് കെ ആര്‍, രാജേഷ് കൃഷ്ണ, സി വി സാരഥി എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം ഷിനോസ് നിര്‍വ്വഹിക്കുന്നു. രശ്മി രാധാകൃഷ്ണന്‍, ഫെബിന്‍ സിദ്ധാര്‍ത്ഥ് എന്നിവര്‍ ചേര്‍ന്ന് കഥ, തിരക്കഥ എഴുതുന്നു. സംഗീതം അങ്കിത് മേനോന്‍, എഡിറ്റര്‍ ഷമീര്‍ മുഹമ്മദ്, കോ പ്രൊഡ്യൂസര്‍ അക്ഷയ് കെജ്രിവാള്‍, അശ്വതി നടുത്തോളി, ക്രീയേറ്റീവ് പ്രൊഡ്യൂസര്‍ വിനോദ് സി ജെ, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ വിനോദ് രാഘവന്‍, പ്രൊഡക്ഷന്‍ ഡിസൈനര്‍ അര്‍ഷാദ് നക്കോത്ത്.