അമീബിക് മസ്തിഷ്‌കജ്വര ഭീതയില്‍ വീണ്ടും കോഴിക്കോട്. ജില്ലയില്‍ പനി ബാധിച്ച് ചികിത്സ തേടിയ രണ്ടുപേര്‍ക്ക് കൂടി അമീബിക് മസ്തിഷ്‌ക ജ്വരം സ്ഥിരീകരിച്ചു. മൂന്നുമാസം പ്രായമുള്ള കുഞ്ഞിനും യുവാവിനുമാണ് രോഗം സ്ഥിരീകരിച്ചത്. ഇരുവരും കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയില്‍ തുടരുകയാണ്. മെഡിക്കല്‍ കോളേജില്‍ നടത്തിയ സ്രവ പരിശോധനയിലാണ് മസ്തിഷ്‌കജ്വരം സ്ഥിരീകരിച്ചത്. ഇരുവരുടെയും വീടുകളില്‍നിന്ന് ആരോഗ്യവകുപ്പ് ജലത്തിന്റെ സാമ്പിളുകള്‍ ശേഖരിച്ചു. കഴിഞ്ഞ ദിവസമാണ് നാലാം ക്ലാസ്സുകാരി അമീബിക് മസ്തിഷ്‌കജ്വരം ബാധിച്ച് മരിച്ചത്. ഇതോടെ ജില്ലയില്‍ ആരോഗ്യവകുപ്പ് ജാഗ്രത ശക്തമാക്കിയിരുന്നു.






















